മലപ്പുറം: തോക്ക് ലൈസൻസിനായി അപേക്ഷ നൽകി നിലമ്പൂർ എംഎൽഎ പിവി അൻവർ. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ചാണ് തോക്കിന് അപേക്ഷ നൽകിയിരിക്കുന്നത്. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നൽകിയത്. പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്കെതിരെ താൻ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ബന്ധപെട്ടവർക്കിടയിൽ പകയും വിരോധവും ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിലമ്പൂർ എംഎൽഎ അപേക്ഷ നൽകിയത്.
ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചത് എന്തിനാണെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അത് ഞാൻ മാനേജ് ചെയ്‌തോളാമെന്നായിരുന്നു പ്രതികരണം.
Discussion about this post