ഇസ്ലാമാബാദ്: ഉദ്ഘാടന ദിവസം ഷോപ്പിംഗ് മാൾ കൊള്ളയടിച്ച് പാകിസ്താനികൾ. കറാച്ചിയിലാണ് സംഭവം. ഷോപ്പിംഗ് മാളിൽ നിന്നും സാധനങ്ങൾ എടുത്ത് പോകുന്നവരുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കറാച്ചിയിലെ ഡ്രീം ബസാർ എന്ന മാളിലാണ് സംഭവം. ഉദ്ഘാടന ദിവസം ആയിരുന്നതിനാൽ സാധനങ്ങൾ വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആളുകൾ മാളിലേക്ക് ഇരച്ചെത്തി. വലിയ തിക്കും തിരക്കും അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കാൻ ജീവനക്കാർക്ക് കഴിഞ്ഞില്ല. ഇതോടെ ആളുകൾ കൂട്ടത്തോടെ അകത്തേക്ക് ഇരച്ച് കയറുകയായിരുന്നു.
കയ്യിൽ കണ്ടതെല്ലാം ഇവർ വാരിയെടുത്തു. 50 ഉം 100 ഉം രൂപയ്ക്ക് വിൽക്കാനായി നിരവധി സാധനങ്ങൾ ആയിരുന്നു മാളിൽ എത്തിച്ചിരുന്നത്. ഇവിടെ നിന്നും കയ്യിൽ കൊള്ളാവുന്ന അത്രയും ആളുകൾ എടുത്തു. കയ്യിൽ കരുതിയിരുന്ന പണം മാത്രം നൽകി അവിടെ നിന്നും പോകുകയായിരുന്നു. ചിലർ പണം പോലും നൽകാതെയാണ് സാധനങ്ങളുമായി പോയത്. കടയിലെ സാധനങ്ങളും ഇവർ നശിപ്പിച്ചിരുന്നു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post