കാലിഫോർണിയ: വിമാനത്തിന്റെ വലിപ്പമുള്ള മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിയ്ക്ക് സമീപത്തിലൂടെ കടന്നുപോകും. 2024 QV1 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഇന്ന് ഭൂമിയ്ക്ക് ഏറ്റവും അടുത്തുകൂടി കടന്നുപോകുമെന്ന് നാസ അറിയിച്ചു. ഇന്ത്യൻ സമയം ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് ഇത് ഭൂമിയ്ക്ക് ഏറ്റവും അടുത്തെത്തുക എന്നാണ് വിവരം.
ചെറിയ ഒരു വിമാനത്തിന്റെ വലിപ്പമുള്ളതായിരുക്കും ഈ ഛിന്നഗ്രഹമെന്നാണ് നാസ വ്യക്തമാക്കുന്നത്. 120 അടി വീതിയാണ് ഇതിനുള്ളത്. മണിക്കൂറിൽ 47,910 കിലോമീറ്റർ വേഗതയിലാണ് ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് അടുത്തേക്ക് പാഞ്ഞടുക്കുന്നത്.
ഇത്രയും വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുന്നത് പല നാശനഷ്ടങ്ങൾക്കും കാരണമാകുമെന്നാണ് ബഹിരാകാശ ഏജൻസികൾ ആശങ്കപ്പെടുന്നത്. 2024 QV1 പോലെയുള്ള ഒരു ഛിന്നഗ്രഹം വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതല്ല. എന്നാൽ, ഇവ കൂട്ടിയിടിക്കുമ്പോൾ പുറത്ത് വിടുന്ന ഊർജം പല പാരിസ്ഥിതിക ആഘാതങ്ങൾക്കും നാശനഷ്ടങ്ങൾക്കും കരണമായേക്കാം.
Discussion about this post