കൊച്ചി: യൂട്യൂബിൽ ഏറെ ആരാധകരുള്ള സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ഈ സുന്ദരി. അഹാനയുടെ സഹോദരിയായിട്ടാണ് ആദ്യം മലയാളികൾ ദിയയെ അറിഞ്ഞതെങ്കിലും യൂട്യൂബ് ചാനലിലൂടെ ദിയ മലയാളികളുടെ വീട്ടിലെ കുട്ടിയായി. ദിയയുടെ വിവാഹം അശ്വിൻ എന്ന യുവാവുമായി ഉറപ്പിച്ചിരുന്നു. സെപ്തംബറിലെ വളരെ പ്രധാനപ്പെട്ട മുഹൂർത്തത്തിലാണ് ഇരുവരുടെയും പ്രണയം വിവാഹത്തിലെത്തുന്നത്. തീയതി പരസ്യമാക്കിയിട്ടില്ലെങ്കിലും വിവാഹചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ
അശ്വിനും താനും തമ്മിലുള്ള പ്രണയത്തെ കുറിച്ചാ താരം പലപ്പോഴും മനസ് തുറന്നിട്ടുണ്ട്. സിനിമയിലെ നായകൻമാർ നായികമാരെ പ്രണയിക്കുന്നത് പോലെയാണ് അശ്വിൻ തന്നെ പ്രണയിക്കുന്നതെന്നാണ് ദിയ പറയുന്നത്. ബെക്കിൽ പോകുമ്പോൾ ഞങ്ങൾ ഒരുമിച്ച് ബൈക്കിൽ ഞങ്ങൾ ഒരുമിച്ച് പോകുമ്പോൾ പിറകിൽ ഞാൻ കയറിയാൽ ആദ്യം എന്റെ കാലിൽ തൊട്ട് ഉമ്മ വയ്ക്കും. അത് ശരിക്കും വല്ലാത്ത ഫീലാണ് അശ്വിൻ ഇടയ്ക്കിടെ ഞാൻ സുന്ദരിയാണെന്ന് പറയാറുണ്ട്. എന്നാൽ അതെല്ലാം എനിക്കിഷ്ടമാണ്. കണ്ടാൽ തോന്നില്ലെങ്കിൽ ഞാൻ ശരിക്കും ഞാൻ പൈങ്കിളിയാണെന്ന് താരം പറഞ്ഞു.
Discussion about this post