ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതലയെ കുിററച്ച് കേട്ടിട്ടുണ്ടോ… ഹെൻറി എന്ന ഈ മുതലയപ്പൂപ്പന്റെ പ്രായം 123 വയസാണ്. ദക്ഷിണാഫ്രിക്കക്കാരനാണ് ഹെൻറി.
700 കിലോ ഭാരവും 16 അടി നീളവുമാണ് മുതലയ്ക്കുള്ളത്. ആറ് ഭാര്യമാരും പതിനായിരത്തിലധികം കുഞ്ഞുങ്ങളും ഇവനുണ്ടെന്നാണ് മുതലയെ സംരക്ഷിക്കുന്ന മൃഗശാല അധികൃതർ. 1900 ഡിസംബർ 16നാണ് ഹെൻറി ജനിച്ചത്. ബോഡ്‌സ്വാനയിൽ ജീവിച്ചിരുന്ന മുതല, അവിടുത്തെ കുഞ്ഞുങ്ങളെ ഇരയാക്കിയതോടെ, അവനെ കൊല്ലാൻ അവിടുത്തെ ഗോത്രവർഗക്കാർ സർ ഹെൻറി ന്യൂമാൻ എന്ന ഒരു വേട്ടക്കാരനെ സമീപിക്കുകയായിരുന്നു. മുതലയെ കൊല്ലുന്നതിന് പകരം ഹെൻറി ന്യൂമാൻ അതിനെ പിടികൂടി വളർത്താൻ തുടങ്ങി. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് മുതലയ്ക്ക് ഹെൻറി എന്ന പേര് ലഭിച്ചത്.
കഴിഞ്ഞ മുന്ന് പതിറ്റാണ്ടുകളിലായി ദക്ഷിണാഫ്രിക്കയിലെ സ്‌കോട്ട്ബർഗിലുള്ള ക്രോക് വേൾഡ് സംരക്ഷണ കേന്ദ്രത്തിലാണ് മുതലയുള്ളത്. അതിഭയങ്കരനായ മുതല മൃഗശാലയിലെ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. നരഭോജി മുതലയായതിനാൽ തന്നെ, ഇതിന്റെ അടുത്തേയ്ക്ക് പോവാൻ ആർക്കും ്രപവേശനമില്ല. മൃഗശാലയിലുള്ളവരിൽ വച്ച് ഏറ്റവും പ്രായം കൂടിയ മുതലയാണ് ഹെൻറി.
Discussion about this post