തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി നൽകുന്ന പ്രമുഖരുടെ പട്ടികയിൽ ഇടം നേടി മോഹൻലാൽ. ഫോർച്യൂൺ ഇന്ത്യ പുറത്തുവിട്ട കണക്കുകളിലാണ് ഏറ്റവും കൂടുതൽ നികുതി നൽകുന്ന മലയാളി താരം മോഹൻലാൽ ആണെന്ന് വ്യക്തമാക്കുന്നത്. ഷാരൂഖ് ഖാനാണ് ഈ പട്ടികയിൽ ഒന്നാംസ്ഥാനം.
92 കോടി രൂപയാണ് ഷാരൂഖ് ഖാൻ നികുതിയായി അടയ്ക്കുന്നത്. രണ്ടാം സ്ഥാനം തമിഴ്‌നടൻ വിജയ്ക്കാണ്. 80 കോടിയാണ് അദ്ദേഹം നികുതി നൽകുന്നത്. 75 കോടി രൂപ നികുതിയായി നൽകുന്ന സൽമാൻ ഖാൻ മൂന്നാമതും 71 കോടി തികുതി അടയ്ക്കുന്ന അമിതാഭ് ബച്ചൻ നാലാമതുമാണ്. 14 കോടി രൂപയാണ് മോഹൻൽ നികുതിയായി നൽകുന്നത്. അല്ലു അർജുൻ 13 കോടിയും നൽകുന്നുണ്ട്.
ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്നത് വിരാട് കോഹ്ലിയാണ് 66 കോടി രൂപയാണ് അദ്ദേഹം നികുതിയായി നൽകുന്നത്. എംസ് ധോണി 38 കോടിയും, സച്ചിൻ ടെണ്ടുൽക്കർ 28 കോടിയും നികുതി നൽകുന്നുണ്ട്.
നടിമാരിൽ കരീന കപൂർ ആണ് പട്ടികയിൽ ഒന്നാമത്. 20 കോടി രൂപയാണ് കരീന നികുതി അടയ്ക്കുന്നത്. 12 കോടി രൂപ നികുതിയായി കിയാര അദ്വാനി നൽകുന്നുണ്ട്. 11 കോടി രൂപയാണ് നികുതി ഇനത്തിൽ കത്രീന കൈഫ് നൽകുന്നത്.
Discussion about this post