ന്യൂഡൽഹി : ബംഗ്ലാദേശിലെ ജനങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവ് ജോൺ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ വിവരം വെളിപ്പെടുത്തിയത്.
ഇരുവരും ഫോൺ കോളിലൂടെയാണ് ബംഗ്ലാദേശിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്തത്. ബംഗ്ലാദേശിലെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ ഭാവിയെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചർച്ച നടത്തിയതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കി .
ഇരു രാജ്യങ്ങളിലെ തലവൻമാർ തമ്മിൽ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തതായി നരേന്ദ്രമോദി എക്‌സിൽ കുറിച്ചു. ഞങ്ങൾ ബംഗ്ലാദേശിലെ സ്ഥിതിഗതികളെ കുറിച്ചും സാധാരണ നില പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ച ചെയ്തു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളും ചർച്ചയായി എന്ന് മോദി എക്‌സിൽ കുറിച്ചു.
അതേസമയം, ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് കൂടുതൽ സങ്കീർണമാവുകയാണ്. ബംഗ്ലാദേശിൽ ഹസീനക്കെതിരെയുള്ള കേസുകളിൽ വർധനവുണ്ടായ സാഹചര്യത്തിൽ അവരെ കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ഇടക്കാല ഗവൺമെന്റിന്റെ വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈൻ, പറഞ്ഞു.
Discussion about this post