ചെന്നെ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത വന്നതിന് പിന്നാലെയുള്ള വെളിപ്പെടുത്തലുകൾ സിനിമ മേഖലയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. മലയാള സിനിമയ്ക്ക് പിന്നാലെ, തമിഴ്, തെലുങ്ക് ഹിന്ദി സിനിമകളിലും സവമാനമായ വെളിപ്പെടുത്തലുകൾ ഉയർന്നു വന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുള്ളത് മറ്റ്ഭാഷകളിലും വേണമെന്ന് സമാന്ത ഉൾപ്പെടെയുള്ള നടിമാർ രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രശസത തമിഴ് നടി സൗമ്യ. ക്രൂരമായ മാനസിക, ശാരീരികവും ലൈഗികവുമായ പീഡനങ്ങളാണ് സിനിമയിൽ വന്നതിന് ശേഷം അനുഭവിക്കേണ്ടി വന്നതെന്ന് സൗമ്യ വെളിപ്പെടുത്തി. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
സംവിധായകൻ അയാളുടെ ലൈംഗിക അടിമായി ആണ് ഉപയോഗിച്ചിരുന്നതെന്ന് പറഞ്ഞ സൗമ്യ, ഇപ്പോൾ അയാളുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. സംവിധായകനും ഭാര്യയും ചേർന്നാണ് എന്നെ സമീപിച്ചത്. തനിക്ക് പതിനെട്ട് വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അയാളുടെ മകളെ പോലെയായിരുന്നു എന്നായിരുന്നു അയാൾ പറഞ്ഞിരുന്നത്. എന്നാൽ, തന്നിൽ അയാൾക്ക് ഒരു കുഞ്ഞ് വേണമെന്ന് പറഞ്ഞ് മാനസീകമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
‘എനിക്ക് 18 വയസു മാത്രമായിരുന്നു പ്രായം. കോളേജിൽ പഠിക്കുന്ന സമയമായിരുന്നു. പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്റെ കുടുംബത്തിലുള്ളവർക്ക് സിനിമ എന്താണെന്ന് പോലും അറിയില്ലായിരുന്നു. കോളേജിലെ തീയറ്റർ കോൺടാക്ടിൽ നിന്നാണ് തമിഴ് സിനിമയിലേയ്ക്കുള്ള അവസരം തേടിയെത്തിയത്. എന്റെ സ്‌ക്രീൻ ടെസ്റ്റിനായി ഒരുപാട് പണം ചിലവഴിച്ചുവെന്ന് പറഞ്ഞാണ് എന്നെ സിനിമയിൽ അഭിനയിപ്പിക്കാൻ അച്ഛനെക്കൊണ്ട് ഡയറക്ടർ സമ്മതിപ്പിച്ചത്. അയാളുടെ ഭാര്യയാണ് സിനിമ സംവിധാനം ചെയ്യുന്നതെന്നായിരുന്നു കരാറുകളിൽ. എന്നാൽ, അതെല്ലാം പേപ്പറുകളിൽ മാത്രമായിരുന്നു. ആ സിനിമയുടെ മുഴുവൻ നിയന്ത്രണവും അയാൾക്കായിരുന്നു. പിന്നീട് സംവിധായകനും ഭാര്യയും എന്നെ വീട്ടിലേക്ക് കൊണ്ടുപോയി.
ഒരു ദിവസം ഭാര്യ ഇല്ലാതിരുന്ന സമയത്ത് അയാളെന്നെ ചുംബിച്ചു. ആരോടെങ്കിലും എനിക്കിത് പറയണമെന്നുണ്ടായിരുന്നെങ്കിലും എനിക്ക് കഴിഞ്ഞല്ല. എന്നിട്ടും അയാളോട് നല്ല രീതിയിൽ എനിക്ക് പെരുമാറേണ്ടി വന്നു. പിന്നീടുള്ള ദിവസങ്ങളിൽ എന്റെ ശരീരം പൂർണമായും അയാൾ അയാളുടെ താത്പര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുകായായിരുന്നു. പലപ്പോഴായി അയാളെന്നെ ബലാത്സംഗം ചെയ്തു. എന്നെ മകളെന്ന് വിളിക്കുമ്പോഴും അയാളെന്നെ നിരന്തരം പീഡിപ്പിക്കുകയും എന്നിൽ അയാൾക്കൊരു കുട്ടി വേണമെന്നും പറഞ്ഞുകൊണ്ടിരുന്നു’- സൗമ്യ പറഞ്ഞു.
ഒരു വർഷത്തോളം താൻ പീഡനം സഹിച്ചുവെന്ന് അവർ പറഞ്ഞു. തന്നെ പീഡിപ്പിച്ച ഒരു സഹനടന്റെ പേര് ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ട്. ഡയറക്ടർമാർ, നടന്മാർ, ടെക്‌നീഷ്യൻമാർ എന്നിവരെല്ലാം തന്നെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
Discussion about this post