എറണാകുളം: ഗായിക ദുർഗ വിശ്വനാഥ് വീണ്ടും വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. കണ്ണൂർ സ്വദേശി റിജുവാണ് ദുർഗയുടെ വരൻ.
ഗുരുയൂർ ദേവസ്വത്തിലെ ജീവനക്കാരനാണ് റിജു. രാവിലെ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വളരെ ലളിതമായ രീതിയിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ. പച്ച നിറത്തിലുള്ള സാരിയായിരുന്നു വിവാഹ വേളയിൽ ദുർഗ അണിഞ്ഞിരുന്നത്. വിവാഹ ശേഷം ഗുരുവായൂർ അമ്പല നടയിൽ നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്വകാര്യ മാദ്ധ്യമത്തിലെ റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടായിരുന്നു ദുർഗ ശ്രദ്ധേയയായത്. ഇതിന് പിന്നാലെ നിരവധി സിനിമകളിലും ആൽബങ്ങളിലും പാടി. ബിസിനസുകാരനായ ഡെന്നിസ് ആയിരുന്നു ദുർഗയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകൾ ഉണ്ട്. കുറച്ച് വർഷങ്ങൾ മുൻപായിരുന്നു ദുർഗയുടെ വിവാഹ മോചനം.
Discussion about this post