മികച്ച ദഹനവ്യവസ്ഥിതി നേടിയെടുക്കുന്നതിനും ആരോഗ്യപരിപാലനത്തിനും ഏതു പ്രായക്കാർക്കും ഒരുപോലെ കഴിക്കാൻ കഴിയുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ഓട്സ്.ഏറെ ജനപ്രിയമായ ഒരു പ്രഭാത ഭക്ഷണം തന്നെ ഓട്സ്. ഹൃദയാരോഗ്യത്തിന് ഓട്സ് ഏറെ ഗുണപ്രദമാണെന്നാണ് കണ്ടെത്തൽ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓട്സ് ഏറെ അനുയോജ്യമാണ്. എന്നാൽ ആരോഗ്യത്തിന് ചർമ്മം സൌന്ദര്യമാക്കുന്നതിനും ഓട്സ് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ചർമ്മസംരക്ഷണത്തിൻറെ പവർഹൗസ് എന്നാണ് ഓട്സിനെ വിളിക്കുന്നത്. ചർമ്മ സംരക്ഷണത്തിൻറെ വിവിധ തലങ്ങളിൽ ഓട്സ് വളരെ പ്രയോജന പ്രദമാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് ഓട്‌സ്. ഇത് ഡെഡ് സ്കിനുകളെ പുറം തള്ളി ചർമ്മത്തെ മൃദുത്വമുള്ളതാക്കുന്നു. സ്വാഭാവിക മോയ്സ്ചറൈസർ എന്ന നിലയിൽ, ഓട്‌സ് ജലാംശം നിലനിർത്തുന്നു. ചർമ്മം മൃദുവും തിളക്കമുള്ളതുമാക്കി നിലനിർത്തുന്നു.
ആൻറി-ഇൻഫ്ലമേറ്ററി ,മുഖക്കുരു, എക്സിമ, മറ്റ് ചർമ്മ രോഗങ്ങക്ൾ എന്നിവ ശമിപ്പിക്കാനും ഓട്സ് സഹായിക്കുന്നു. ധാരാളം ഗുണങ്ങളുള്ള ഓട്‌സ് മൊത്തത്തിലുള്ള ആരോഗ്യവും തിളക്കമുള്ള ചർമ്മവും കൈവരിക്കുന്നതിനുള്ള ലളിതമായ ഒരു ഉപാധിയാണ്. നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിൽ ഓട്സ് ഉൾപ്പെടുത്തുന്നതിനുള്ള ലളിതവും ഫലപ്രദവുമായ ചില വഴികൾ നോക്കാം.
ഓട്സ് ബാത്ത്
ഓട്‌സ് നന്നായിപ്പൊടിക്കുക. ബാത്ത് ടബ്ബിലോ, ബക്കറ്റിലോ ചെറുചൂടുള്ള വെള്ളം നിറയ്ക്കുക, വെള്ളത്തിൽ ഓട്‌സ് പൊടി ചേർത്തതിന് ശേഷം രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ ട്യൂബിലേക്ക് ചേർക്കുക. ഈ വെള്ളത്തിൽ കുളിക്കുകയാണെങ്കിൽ ചർമ്മം മൃദുലവും മിനുസമാർന്നതുമായി തീരാൻൻ നിങ്ങളെ സഹായിക്കും.
ഓട്സ് മാസ്ക്
ഒരു പാത്രത്തിൽ രണ്ട് കപ്പ് ഓട്‌സ് എടുത്ത് ഒരു ടീസ്പൂൺ തേനും അല്പം പാലും ചേർക്കുക. മിശ്രിതം നിങ്ങളുടെ മുഖത്ത് മൃദുവായി പുരട്ടി ഏകദേശം 10-15 മിനിറ്റ് വിടുക. തണുത്ത വെള്ളത്തിൽ മുഖം കഴുകുക, ചർമ്മം അനായാസം വൃത്തിയാക്കാം.
എക്സ്ഫോളിയേറ്ററായി ഓട്സ്
ഓട്‌സ് ഒരു സ്വാഭാവിക എക്‌സ്‌ഫോളിയേറ്റർ എന്നാണ് അറിയപ്പെടുന്നത്. തേനും വെള്ളവും ഓട്സും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടി വെയ്ക്കുക. അല്പം സമയത്തിന് ശേഷം മുഖം സ്ക്രബ് ചെയ്യുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. ഇതിന് ശേഷം മോയ്സ്ചറൈസർ പുരട്ടുക.
ഓട്സ് ഫേസ് പാക്ക്
ഈ പായ്ക്ക് തയ്യാറാക്കാൻ, ഓട്‌സും നാരങ്ങാനീരും യോജിപ്പിച്ച് ഒരു മിനിറ്റ് മിക്സ് ചെയ്യുക. അതിനുശേഷം, നല്ല പേസ്റ്റ് ഉണ്ടാക്കാൻ തേൻ ചേർക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക, ശുദ്ധവും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കും.
മുഖം ക്ലെൻസ് ചെയ്യുന്നതിന് ഓട്‌സ്
എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഇത് പരീക്ഷിച്ചുനോക്കാവുന്നതാണ്. കുറച്ച് വെള്ളം തിളപ്പിച്ച് അരക്കപ്പ് ഓട്സ് ആ തിളപ്പിച്ച വെള്ളത്തിൽ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ആക്കിയെടുക്കുക. വളരെ ലളിതമായി തയ്യാറാക്കാവുന്ന ഒരു ഫേസ് മാസ്ക് ആണിത്. . ഈ പേസ്റ്റ് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. ചർമ്മം മൃദുവായി സൂക്ഷിക്കാൻ ഇത് ധാരാളമാണ്.
Discussion about this post