തിരുവനന്തപുരം : കേരളീയത്തിന് 7.40 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കേരളീയത്തിനായി 7. 40 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണഘോഷം മാറ്റി വച്ചിരുന്നു. എന്നാൽ ഇപ്പോൾ കേരളീയം നടത്താൻ ഒരുങ്ങുകയാണ് സർക്കാർ. ആ വർഷം ഡിസംബറിലാകും പരിപാടി നടത്തുക. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നിരുന്നു. ചിലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് വകുപ്പുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം പരിപാടിക്കായി ഫണ്ട് ശേഖരിച്ചത് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും പണം പിരിച്ചായിരുന്നു . അതേ രീതിയിൽ തന്നെ പണം പിരിക്കാനാണ് ഇത്തവണയും സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഇനി എല്ലാ വർഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വർഷം കേരളീയത്തിന്റെ സമാപന സമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ കേരളീയം പരിപാടി കൊണ്ട് ആർക്കും ഒരു ഉപകാരമില്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം. സർക്കാറിന്റെ ധൂർത്താണ് പരിപാടി എന്നുമാണ് പ്രതിപക്ഷം പറയുന്നത്.
Discussion about this post