എറണാകുളം : നിവിൻ പോളിക്കെതിരായ പീഡന ആരോപണത്തിൽ പ്രതികരിച്ച് നിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യം. പരാതിക്കാരിപറയുന്ന ദിവസം നിവിൻ പോളി വർഷങ്ങൾക്കു ശേഷം സിനിമയുടെ സെറ്റിലുണ്ടായിരുന്നു എന്നാണ് വിശാഖ് സുബ്രഹ്‌മണ്യം പറയുന്നത്. ഇന്നേ ദിവസമാണ് ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ എന്ന സീൻ ഷൂട്ട് ചെയ്തത് എന്ന് വിശാഖ് പറഞ്ഞു.
വർഷങ്ങൾക്കു ശേഷം സിനിമയുടെ നിർമാതാവും മെരിലാൻഡ് സിനിമാസിന്റെ ഉടമയുമാണ് വിശാഖ് സുബ്രഹ്‌മണ്യം.ഷൂട്ടിങ് കഴിഞ്ഞ ശേഷം എല്ലാവരും അന്ന് ഫോട്ടോയെടുത്താണ് പിരിഞ്ഞത്. സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ലൊക്കേഷൻ ചിത്രങ്ങളും എടുത്തിട്ടുണ്ട്. ആ ഫോട്ടോയും വിശാഖ് പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി നിവിൻ തനിക്ക് ഡേറ്റ് നൽകിയത് ഡിസംബർ 1,2,3,14 എന്നീ 4 ദിവസങ്ങളിലാണ്. നിവിൻ ഒപ്പിട്ട കരാർ തന്റെ കയിയ്യിലുണ്ടെന്നും വിശാഖ് പറയുന്നു. മൂന്നാറിലാണ് 1,2,3 തീയതികളിൽ സിനിമയുടെ ഷൂട്ടിംഗ്. ഡിസംബർ 14ന് രാവിലെ 7.30 മുതൽ 15 പുലർച്ചെ 2.30 വരെ നിവിൻ എറണാകുളം ന്യൂക്ലിയസിൽ ഉണ്ടായിരുന്നു. 150 ജൂനിയർ ആർട്ടിസ്റ്റുകൾ നിവിനെ കണ്ടിട്ടുണ്ട് എന്നും വിശാഖ് വെളിപ്പെടുത്തി.
നിവിന് പ്രൊഡക്ഷൻ കമ്പനിയായ മെരിലാൻഡിന്റെ പേരിൽ നേരത്തെ തന്നെ പ്രതിഫലം നൽകിയിരുന്നു. നിവിന്റെ അസിസ്റ്റന്റ്‌സിനു തൊട്ടടുത്ത ദിവസം തന്നെ ബാറ്റ ബാങ്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. ഇതെല്ലാം ഡിസംബർ 14 എന്ന തീയതിയിലാണ് നടന്നിരിക്കുന്നത്. ക്രൗൺ പ്ലാസയിൽ ഷൂട്ടിങ് നടക്കുന്നതിനിടയിൽ ഒരു നിമിഷം പോലും നിവിൻ മാറിനിന്നിട്ടില്ല. സംവിധായകൻ വിനീത് ശ്രീനിവാസൻ നിവിനൊപ്പം മുഴുവൻ സമയവും ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണ സംഘം ഇതെല്ലാം പരിശോധിച്ചാൽ വ്യക്തമാകും. ഇതിന് പിന്നീൽ ഗുഢാലോചനയാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post