ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് പൈനാപ്പിൾ എന്നറിയില്ലേ. 100 ഗ്രാം പൈനാപ്പിളിൽ 50 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്. വൈറ്റമിൻ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്‌നീഷ്യവും ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് ഇവയുമുണ്ട്. ബ്രോമെലെയ്ൻ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇതിന് കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്‌ലമേഷൻ തടയാനുമുള്ള കഴിവുണ്ട്. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും. ചർമ്മപ്രശ്‌നങ്ങൾ ഉള്ളവർക്കും പൈനാപ്പിൾ നല്ലൊരു മരുന്നാണ്.
എന്നാൽ ഡേറ്റിംഗ് പങ്കാളിയെ ലഭിക്കാൻ പൈനാപ്പിൾ സഹായിക്കുമെന്നറിഞ്ഞാലോ? ഡേറ്റിംഗും പൈനാപ്പിളും തമ്മിലെന്ത് ബന്ധമെന്ന് ചോദിക്കാൻ വരട്ടെ. യുവാക്കൾക്കിടയിൽ ഡേറ്റിംഗ് പുതിയ കാര്യമല്ല. ഇതിനായി നിരവധി ആപ്പുകൾ ഉണ്ട്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുകയും പിന്നീട് ഡേറ്റിങ്ങിൽ പോവുകയും ചെയ്യുന്ന രീതി പുതിയ കാര്യമല്ല. എന്നാൽ ഇപ്പോഴത്തെ ട്രെൻഡിംഗ് പൈനാപ്പിൾ ഡേറ്റിംഗാണ്. ചാറ്റിങ്ങിന് ശേഷം ഓൺലൈനിൽ കണ്ടുമുട്ടുകയോ ഡേറ്റിംഗ് നടത്തുകയോ ചെയ്യുന്ന രീതിയല്ല ഇത്.
പിന്നെ എങ്ങനെ എന്നല്ലേ…പൈനാപ്പിൾ ഡേറ്റിംഗ് പൂർണമായും ഓഫ്‌ലൈൻ ആണ്. സ്‌പെയിനിൽ ആരംഭിച്ച ഈ ട്രെൻഡ് സോഷ്യൽ മീഡിയയിലൂടെ ലോകം മുഴുവൻ ഇപ്പോൾ പടർന്നു പിടിക്കുകയാണ്. ഒരു പൈനാപ്പിൾ ഡേറ്റിംഗിന് ആകെ ആവശ്യം ഒരു പൈനാപ്പിൾ വാങ്ങാനുള്ള പൈസ മാത്രമാണ്.
സ്‌പെയിനിലെ മെർക്കഡോണ സൂപ്പർമാർക്കറ്റിലാണ് ഈ പൈനാപ്പിൾ ഡേറ്റിംഗ് ആരംഭിച്ചത്.പൈനാപ്പിൾ ഡേറ്റിംഗിലൂടെ പലരും പ്രണയം ആരംഭിച്ചു.ഈ സൂപ്പർമാർക്കറ്റിൽ വൈകുന്നേരം 7 മുതൽ 8 വരെ പൈനാപ്പിൾ ഡേറ്റിംഗ് അനുവദനീയമാണ്. ഇവിടെ അവിവാഹിതരായ ആളുകൾ ഈ സൂപ്പർമാർക്കറ്റിൽ വന്ന് ഷോപ്പിംഗ് കാർട്ട് ട്രോളി പുറത്തെടുത്ത് പഴങ്ങളുടെ നിരയിൽ നിന്ന് നേരിട്ട് ഒരു പൈനാപ്പിൾ പഴം വണ്ടിയിൽ വയ്ക്കുന്നു. എന്നാൽ ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്. പൈനാപ്പിൾ തലകീഴായി സൂക്ഷിക്കുക. അതായത് വണ്ടിയിൽ പൈനാപ്പിൾ തലകീഴായി സൂക്ഷിക്കണം. ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സിംഗിൾസ് ഇങ്ങനെയാണ് ഷോപ്പിംഗ് നടത്തുന്നത്. ഈ സാഹചര്യത്തിൽ, ഇഷ്ടമുള്ളവരുടെ വണ്ടിയിൽ പതുക്കെ തട്ടിയാൽ മതി. തന്‍റെ ട്രോളിയില്‍ തട്ടിയ ആളോട് താല്പര്യമുണ്ടെങ്കില്‍, അയാള്‍ / അവള്‍ പുറത്തിറങ്ങുമ്പോള്‍ ഒരുമിച്ച് പുറത്തിറങ്ങുക. ഇങ്ങനെ ഒരുമിച്ചാണ് പുറത്തിറങ്ങുന്നതെങ്കില്‍ ഡേറ്റിംഗിന് സമ്മതമാണെന്ന് അര്‍ത്ഥം.
അതായത് ഷോപ്പിംഗ് ട്രോളിയിൽ പൈനാപ്പിൾ തലകീഴായി വച്ചിരിക്കുന്നത് കണ്ടാൽ അവർ ഒരു പങ്കാളിയെ തേടുന്നുവെന്ന് സാരം. എന്തായാലും ഈ ഡേറ്റിംഗ് ട്രെൻഡ് അതികം വൈകാതെ തന്നെ നമ്മുടെ നാട്ടിലേക്കും എത്തുമെന്ന് സാരം.










Discussion about this post