സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന പലരും ഇന്ന് നേരിടുന്ന പ്രശ്‌നമാണ് സ്‌കിൻ കെയറിന് നൽകേണ്ടി വരുന്ന വലിയ വില. ആയിരങ്ങളും പതിനായിരങ്ങളുമാണ് സ്‌കിൻ കെയറിന് ചെലവാക്കേണ്ടി വരുന്നത്. നമ്മുടെ ജീവിത ശൈലിയും പൊടിയും അഴുക്കും തിരക്കുമെല്ലാം ചർമ്മത്തിന്റെ അവസ്ഥയെ മോശമാക്കുന്നു. ചർമ്മം സുന്ദരമാക്കാൻ കെമിക്കൽ സാധനങ്ങൾ ഉപയോഗിക്കാൻ ഇഷ്ടം ഇല്ലാത്തവർ അപ്പോൾ എന്ത് ചെയ്യും? വഴിയുണ്ട്. ചർമ്മം സുന്ദരമാക്കാൻ വീട്ടിലെ ചില സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് കാശ് ലാഭിക്കാം.
എല്ലാവർക്കും ചപ്പാത്തി ഇഷ്ടമല്ലേ. ഗോതമ്പ് കൊണ്ട് ഇത്തവണ ചപ്പാത്തി ഉണ്ടാക്കാതെ കുറച്ച് സൗന്ദര്യ സംരക്ഷണമായാലോ? മുഖത്തെ എണ്ണമയം നീക്കാനും പാടുകളും കറുപ്പും അകറ്റാനും ഗോതമ്പ് പൊടി വളരെയേറെ ഫലപ്രദമാണ്. ധാരാളം വിറ്റാമിനുകളും പോഷകങ്ങളും ഗോതമ്പ് പൊടിയിൽ അടങ്ങിയിട്ടുണ്ട്. ഗോതമ്പ് പൊടി മുഖത്ത് പുരട്ടിയാൽ ചർമ്മത്തിലെ കേടായ കോശങ്ങൾ നന്നാക്കാൻ നിങ്ങൾക്ക് സാധിക്കും. ഇതിലൂടെ തിളക്കമുള്ള ചർമ്മം നേടാനുമാകും.
ആദ്യം ഒരു പാത്രത്തിൽ ഗോതമ്പ് പൊടി എടുക്കുക. ഇതിലേക്ക് കുറച്ച് ചൂട് പാൽ ഒഴിക്കണം. ശേഷം ഒരു ടീസ്പൂൺ തേനും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഈ മിശ്രിതം തണുക്കാൻ വയ്ക്കണം. തണുത്ത ശേഷം ഇത് മുഖത്ത് പുരട്ടാം. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക. മുഖം തിളങ്ങുന്നത് കാണാൻ കഴിയും.
മറ്റൊന്ന് ഗോതമ്പുപൊടി,ഉരുളക്കിഴങ്ങ് തേൻ,തൈര് എന്നിവ ഓരോ സ്പൂൺ വീതം എടുത്ത് നന്നായി ചേർത്തിളക്കി ഫേസ്പാക്ക് ആയി ഉപയോഗിക്കാം.ഇത് പതുക്കെ സ്‌ക്രബ് ചെയ്ത് മുഖത്തു തന്നെ വച്ച് ഉണങ്ങാൻ അനുവദിയ്ക്കുക. പിന്നീട് ഇത് കഴുകാം.
എണ്ണമയമുള്ള ചർമ്മ പ്രശ്നം മറികടക്കാൻ, ഗോതമ്പ് പൊടി വെള്ളത്തിൽ കലർത്തി നേർത്ത പേസ്റ്റ് തയ്യാറാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ട ഉണങ്ങാൻ വിടുക. കൈകൊണ്ട് വൃത്താകൃതിയിൽ തടവി സ്‌ക്രബ് ചെയ്തശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം നന്നായി കഴുകുക.
2 ടീസ്പൂൺ ഗോതമ്പ് പൊടിയിൽ 1 ടീസ്പൂൺ കാപ്പി കലർത്തുക. കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ ടാനിങ്ങിന്റെയും എണ്ണമയമുള്ള ചർമ്മത്തിന്റെയും പ്രശ്‌നങ്ങൾ ഇല്ലാതാകും.
ഗോതമ്പ് പൊടി – 2 ടീസ്പൂൺ, ഒലിവ് ഓയിൽ – 4 ടീസ്പൂൺ എന്നിവയാണ് വേണ്ടത്. ഒരു പാത്രത്തിൽ ഗോതമ്പ് പൊടി എടുത്ത് അതിൽ ഒലിവ് ഓയിൽ ചേർക്കുക. രണ്ട് ചേരുവകളും മിക്‌സ് ചെയ്ത് പേസ്റ്റ് തയ്യാറാക്കുക..മുടി രണ്ട് ഭാഗങ്ങളായി വിഭജിച്ച് തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ ഈ ഹെയർ മാസ്‌ക് പുരട്ടുക. ഏകദേശം 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
Discussion about this post