ഇന്ന് പൊതുവെ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പ്രശ്‌നമാണ് മുഖത്തെ രോമവളർച്ചയ ഹോർമോൺ വ്യതിയാനം,പാരമ്പര്യം,ജീവിതശൈലി അങ്ങനെ പലവിധ കാരണങ്ങളാൽ രോമവളർച്ച ഉണ്ടാവുന്നു. ബ്യൂട്ടിപാർലറുകളിൽ പോയി ത്രെഡ് ചെയ്‌തോ ബ്ലീച്ച് ചെയ്‌തോ കളയുകയോ അല്ലെങ്കിൽ ലേസർ ചികിത്സ ചെയ്യുകയോ ആണ് പലരും ചെയ്യാറുള്ളത്. എന്നാലിതാ വീട്ടിലിരുന്ന് എളുപ്പം ചെയ്യാവുന്ന ഒരു പരിഹാരമാർഗത്തെ കുറിച്ച് അറിഞ്ഞാലോ?
ഇതിന് രണ്ട് ചേരുവകളാണ് പ്രധാനമായും വേണ്ടത്. ഓട്‌സും കരിഞ്ചീരകവുമാണത്.
ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഒന്നാണ് ഓട്സ്.മാംഗനീസ്, ഫോസ്ഫറസ്, മഗ്‌നീഷ്യം, കോപ്പർ, അയേൺ, സിങ്ക്, ഫോളേറ്റ് , വൈറ്റമിൻ ബി1, ബി5 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. കാൽസ്യം, പൊട്ടാസ്യം, വൈറ്റമിൻ ബി6, വൈറ്റമിൻ ബി3 എന്നീ ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ് ഓട്സ്.ശരീരത്തിന് ആവശ്യമായ ഒട്ടു മിക്ക പോഷകവും അടങ്ങിയ ഒന്നാണിത്. പ്രോട്ടീൻ സമ്പുഷ്ടവുമാണിത്.
ആരോഗ്യത്തിന് പലപ്പോഴും ചെറിയ വസ്തുക്കളാകും ഏറെ ഗുണം നൽകുക. ഇത്തരത്തിൽ ഒന്നാണ് കരിഞ്ചീരകം. ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുള്ള ഒന്നാണിത്. മരണമൊഴികെ എല്ലാ രോഗങ്ങൾക്കുമുള്ള മരുന്നാണിതെന്നു പൊതുവേ പറയപ്പെടുന്നു.നൈജെല്ല സറ്റൈവ എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. തൈമോക്വീനോൺ എന്ന ബയോ ആക്ടീവ് ഘടകം അടങ്ങിയ ഒന്നാണ് ഇത്. കരിംജീരകത്തിലെ തൈമോക്വിനോൺ എന്ന ഘടകം പാർക്കിൻസൺസ്, ഡിമെൻഷ്യ രോഗങ്ങളിൽ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിയ്ക്കുന്ന ഒന്നു തന്നെയാണ്.
പാടയില്ലാത്ത പാലിലേക്ക് കരിഞ്ചീരകം പത്ത് മിനിറ്റ് കുതിർത്ത് വയ്ക്കാം. അതിന് ശേഷം ഇതിലേക്ക് ഓട്‌സ് പൊടിച്ചതും തേനും ചേർത്ത് നന്നായി അരച്ച് പേസ്റ്റ് തയാറാക്കുക. ഇനി ഈ പേസ്റ്റ് മുഖത്തിട്ട് വയ്ക്കാം. നന്നായി പായ്ക്ക് ഉണങ്ങിയ ശേഷം വെള്ളം ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാവുന്നതാണ്. ആഴ്ചയിൽ രണ്ട് ദിവസം ഇത് ചെയ്യുന്നത് നല്ല മാറ്റം ചർമ്മത്തിൽ വരുത്തും.
Discussion about this post