കൈകാലുകളിലെ രോമം നീക്കം രോമം നീക്കം ചെയ്യുക എന്നത് ഒട്ടുമിക്ക സ്ത്രീകൾക്കും ഒരു പേടിസ്വപ്നമാണ്. മുഖത്തെ രോമം നീക്കം ചെയ്യുന്നതിനായി പാർലറിലേക്ക് പോകുന്നത് തന്നെ പലർക്കും പേടിയാണ്. കാശ് ചിലവാക്കുന്നതും പോരാ നല്ല വേദനയും സഹിക്കണം. ലേസർ ചികിത്സയ്ക്ക് നല്ല പണം ചിലവാകുന്നതിനാൽ ആ വഴിയും ബുദ്ധിമുട്ടാണ്. എങ്കിലിതാ വീട്ടിൽ പരീക്ഷിക്കാവുന്ന ഒരു വാക്‌സിംഗ് രീതി നോക്കൂ.
ഇതിനായി പഞ്ചസാരയും വെള്ളവും നാരങ്ങ നീരുമാണ് പ്രധാനമായും ആവശ്യം.
ഒരു കപ്പ് പഞ്ചസാര
കാൽ കപ്പ് ശുദ്ധമായ നാരങ്ങ നീര്
കാൽ കപ്പ് വെള്ളം
കിച്ചൻ തെർമോമീറ്റർ
ഒരു ചെറിയ ഗ്ലാസ് പാത്രം
ഒരു പാനിൽ പഞ്ചസാര ഇടുക.വെള്ളവും നാരങ്ങാനീരും അതിലേക്ക് ഒഴിക്കുക. ഇത് പഞ്ചസാരയുടെ മുകളിൽ പൂർണ്ണമായും മൂടുന്നുവെന്ന് ഉറപ്പാക്കുക.ഗ്യാസ് ഇടത്തരം തീയിൽ ആണെന്ന് ഉറപ്പുവരുത്തുക (ചൂട് കൂടിയാൽ, ഇത് പഞ്ചസാര വേഗത്തിൽ കരിഞ്ഞ് പോകാനോ അടിയിൽ പിടിക്കാനോ സാധ്യതയുണ്ട്).തരികൾ ഒഴിവാക്കാനായി ഒന്നോ രണ്ടോ തവണ ചേരുവകൾ ഒരുമിച്ച് ഇളക്കി യോജിപ്പിക്കുക, എന്നാൽ അധികം ഇളക്കരുത്. ഈ മിശ്രിതം തിളച്ച് അടിയിൽ പിടിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. മിശ്രിതത്തിന്റെ നിറം തേനിന്റേത് പോലെയായി മാറ്റുക.ഒരു തെർമോമീറ്റർ ഉണ്ടെങ്കിൽ, മിശ്രിതത്തിന്റെ താപനില 240 ഫാരൻഹീറ്റ് ആണെങ്കിൽ അത് അടുപ്പിൽ നിന്ന് പുറത്തെടുക്കുക. നിങ്ങളുടെ മിശ്രിതം തൊട്ട് നോക്കാനുള്ളത്ര തണയുമ്പോൾ നിങ്ങളുടെ കൈകൾ ചെറുതായി നനയ്ക്കുക. എന്നിട്ട് ഇതിൽ നിന്ന് എടുത്ത് രോമം നീക്കേണ്ട ഭാഗത്ത് പുരട്ടാം
ഉപയോഗം:
സാധാരണ വാക്‌സിന് സമാനമായ രീതിയിലാണ് പഞ്ചസാര വാക്‌സിംഗ് നടത്തുന്നത്. ഒരേയൊരു വ്യത്യാസം, അത് നീക്കം ചെയ്യാൻ നിങ്ങൾക്ക് ഒരു സ്ട്രിപ്പ് ആവശ്യമില്ല എന്നതാണ്. ഒരിക്കൽ അത് നിങ്ങളുടെ ചർമ്മത്തിൽ പുരട്ടി, ഉണങ്ങുമ്പോൾ കൈകൾ ഉപയോഗിച്ച് ഉണങ്ങിയ പഞ്ചസാരആവരണം മാറ്റം.
കുട്ടികൾ ഇത് അനുകരിക്കാതെ പ്രത്യേകം ശ്രദ്ധിക്കുക.
Discussion about this post