പാലക്കാട് : പാലക്കാട് ചെർപ്പുളശ്ശേരിയിൽ വച്ച് നടന്ന പൊതുയോഗത്തിനിടയിൽ മുസ്ലീം ലീഗ് നേതാവിന് നേരെ കല്ലേറ്. മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ കെകെഎ അസീസിന് നേരെയാണ് കല്ലേറുണ്ടായത്. പൊതുവേദിയിൽ ഇരിക്കെ അപ്രതീക്ഷിതമായി അസീസിന് നേരെ കല്ലേറുണ്ടാവുകയായിരുന്നു.
ചെർപ്പുളശ്ശേരിയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണക്കിടയിൽ ആയിരുന്നു സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് മുസ്ലിം ലീഗ് നേതാവിന് നേരെ കല്ലെറിഞ്ഞതെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
യുഡിഎഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിൽ ആയിരുന്നു ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ അസീസിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കല്ലെറിയുന്ന ആളുടെ ദൃശ്യങ്ങൾ പരിശോധിച്ച് ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
Discussion about this post