തിരുവനന്തപുരം: പിസ്‌സിയുടെ മലയാളം ഹയർ സെക്കൻഡറി പരീക്ഷക്കെതിരെ പാരതിയുമായി ഉദ്യോഗാർത്ഥികൾ. പാഠ്യപദ്ധതിയിൽ പറഞ്ഞതൊന്നും പരീക്ഷയുടെ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നതാണ് പരാതി. സിലബസിനോട് നീതി പുലർത്താത്ത ചോദ്യങ്ങൾ ആയിരുന്നു ഉണ്ടായിരുന്നതെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചു.
പ്രാചീന സാഹിത്യം മുതൽ ഉത്തരാധുനിക സാഹിത്യം വഴരയായിരുന്നു ഉദ്യോഗാർത്ഥികൾക്ക് നൽകിയിരുന്ന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, രജനീകാന്ത് നായകനായ ‘ബാഷ’ സിനിമയുടെ സംവിധായകൻ ആരാണെന്ന് ഉൾപ്പെടെയുള്ള ചോദ്യങ്ങൾ ആയിരുന്നു വന്നത്. ഏറ്റവും കൂടുതൽ കാലം തീയറ്ററുകളിൽ പ്രദർശിപ്പിച്ച ചോദ്യം ഏതെന്ന ചോദ്യവും ഉണ്ടായിരുന്നു. സിലബസിൽ ദക്ഷിണേന്ത്യന സിനിമകളെ കുറിച്ച് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പോപ്പുലർ സിനിമകളെ കുറിച്ചുള്ള ചോദ്യങ്ങൾ പരീക്ഷയിൽ സാധാരണ ഉണ്ടാകാറില്ല. സാഹിത്യവും സമാന അവസ്ഥയിൽ ആയിരുന്നുവെന്നും ഉമദ്യാഗാർത്ഥികൾ പറഞ്ഞു.
പരീക്ഷ പുനഃപരീക്ഷ നടത്തണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്. ഇതിനായി കമ്മീഷന് ഉദ്യോഗാർത്ഥികൾ പരാതി നൽകി. ഈ വർഷം ഇതുവരെ 326 ചോദ്യങ്ങളാണ് പിഎസ്‌സി റദ്ദാക്കിയത്.
Discussion about this post