ന്യൂഡൽഹി: കോൺഗ്രസ് സഖ്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഘടനവാദികളെയും ഭീകരവാദികളെയും മോചിപ്പിക്കാൻ ശ്രമിച്ച് ജമ്മു കശ്മീരിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്നും ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അമിത് ഷാ തുറന്നടിച്ചു. ഭീകരവാദത്തെ വീണ്ടും ജ്വലിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.
‘കോൺഗ്രസ് സഖ്യവും കോൺഗ്രസും ഭീകരവാദികളെ മോചിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. രജൗരിയിലും പൂഞ്ചിലും ഭീകരവാദം തഴച്ചുവരളമെന്നാണ് അവരുടെ ആഗ്രഹം. പ്രശ്‌നക്കാരെ ഞങ്ങൾ ജയിലിൽ അടച്ചു. അതിർത്തി കടന്നുള്ള വ്യാപാരം വീണ്ടും ആരംഭിക്കണമെന്ന് അവർ പറയുന്നു. ആർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക?.’- അതിത് ഷാ ചോദിച്ചു.
മൂന്ന് കുടുംബങ്ങൾ ജമ്മു കശ്മീരിനെ കൊള്ളയടിച്ചു. കോൺഗ്രസ് സഖ്യവും കോൺഗ്രസും അധികാരത്തിൽ വന്നാൽ, ഭീകരവാദം തിരിച്ചുവരും. ജമ്മു കശ്മീരിന്റെ വിധി തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. ബിജെപി അധികാരത്തിൽ വന്നാൽ, ഭീകരവാദം വളരാൻ അനുവദിക്കില്ല. ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുമെന്ന് രാഹുൽ ഗാന്ധി പറയുന്നു. അതിന് അദ്ദേഹത്തിന് അധികാരമുണ്ടോ..? തിരഞ്ഞെടുപ്പിന് ശേഷം ഉചിതമായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുമെന്ന് താൻ പാർലമെന്റിൽ പറഞ്ഞിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post