മുംബൈ: ബോളിവുഡിലെ താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിംഗിനും പെൺകുഞ്ഞ്. സെപ്തംബർ ആദ്യ ആഴ്ചകളിൽ തന്നെ കുഞ്ഞ് അതിഥി എത്തുമെന്ന് ദമ്പതികൾ നേരത്തെ പറഞ്ഞിരുന്നു. കാത്തിരിപ്പുകൾക്കൊടുവിലാണ് ഇരുവർക്കും കൺമണി ജനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദീപികയെ ആശുപത്രിയിൽ പ്രസവത്തിന് വേണ്ടി പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുവരും ആഡംബര കാറിൽ മുംബൈയിലെ ഒരു ആശുപത്രിയിൽ എത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
കുഞ്ഞിന് ജന്മം നൽകുന്നതിനു മുന്നോടിയായി ദീപികയും രൺവീറും മുംബൈയിലെ ശ്രീ സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു.പച്ച ബനാറസി സാരി ധരിച്ചാണ് താരം എത്തിയത്. നിറവയറിൽ സാരി ധരിച്ചെത്തിയ ദീപികയുടെ വീഡിയോ വൈറലായിരുന്നു.
ഗർഭണിയാണെന്ന് ആരാധകരെ അറിയിച്ചത് മുതൽ വലിയ രീതിയിലുള്ള സൈബർ അധിക്ഷേപമാണ് ദീപികയ്ക്ക് നേരിടേണ്ടി വന്നിരുന്നത്. ദീപികയുടേത് വ്യാജഗർഭമാണെന്നും എന്തോ കെട്ടിവച്ച് നടക്കുകയാണെന്നും കുറ്റപ്പെടുത്തലുകൾ വന്നിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയെന്നോണം കഴിഞ്ഞ ദിവസം രൺവീറും ദീപികയും രംഗത്ത് വന്നത്. നിറവയറിലുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ താരങ്ങൾ പുറത്ത് വിട്ടിരുന്നു.
Discussion about this post