ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ പതിവായി കളിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ഇവർക്ക് അപാരബുദ്ധിശക്തിയും ആയിരിക്കും. കാരണം ബുദ്ധിശക്തി അത്രയേറെ ഉള്ളവർക്ക് മാത്രമേ ഇത്തരം കളികളിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം കളികൾ തുടർച്ചയായി കളിക്കുന്നത് നമ്മുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാനും സഹായിക്കും. ഇത്തരത്തിൽ ഒരു ഗെയിമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
ഇത് കാണുമ്പോൾ പച്ച നിറത്തിലുള്ള ഒരു വളയം മാത്രമാണെന്ന് തോന്നിയേക്കാം. എന്നാൽ സത്യം അതല്ല. ഇതിനുള്ളിൽ ഒരു സഖ്യ ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്തുകയാണ് നിങ്ങളുടെ ജോലി. കേൾക്കുമ്പോൾ ഇത് എളുപ്പമാണെന്ന് തോന്നും പക്ഷെ ഏഴ് സെക്കന്റിൽ വേണം ഇത് കണ്ടെത്താൻ.
ഏഴ് സെക്കന്റിൽ നിങ്ങൾക്ക് ചിത്രത്തിൽ ഒളിച്ചിരിക്കുന്ന സഖ്യ കണ്ടെത്താൻ കഴിഞ്ഞില്ലേ?. എന്നാൽ ഈ രീതിയിൽ ഒന്ന് ചെയ്ത് നോക്കൂ. പച്ച നിറത്തിലുള്ള വൃത്തത്തിൽ സൂക്ഷിച്ച് നോക്കണം. ശേഷം ആ വൃത്തത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കണ്ണ് ഓടിക്കാം. ഇങ്ങനെ ശ്രദ്ധയോടെ നിരീക്ഷിച്ചാൽ നിങ്ങൾക്ക് സംഖ്യ കാണാൻ സാധിക്കും.
89 ആണ് ചിത്രത്തിൽ ഒളിച്ചിരിക്കുന്ന സംഖ്യ. ഏഴ് സെക്കന്റിൽ ഇത് കണ്ടുപിടിച്ചവർ അതീവ ബുദ്ധിമാന്മാരാണ്.
Discussion about this post