എറണാകുളം: നടനും എംഎൽഎയുമായ മുകേഷിനെതിരായ ലൈംഗിക ആരോപണത്തിൽ പ്രതികരിച്ച് നർത്തകിയും മുകേഷിന്റെ മുൻ ഭാര്യയുമായ മേതിൽ ദേവിക. മുകേഷുമായുളള ദാമ്പത്യ ജീവിതം വേർപിരിഞ്ഞു. ഇപ്പോഴും അദ്ദേഹവുമായി നല്ല സൗഹൃദമാണ് സൂക്ഷിക്കുന്നത്. എന്നാൽ മുകേഷിന് എതിരെയുള്ള ആരോപണത്തിൻ്റെ ഉദ്ദേശം വളരെ സംശയാസ്പദമാണെന്നും അവര്‍ വ്യക്തമാക്കി.
‘കേസിൽ മുകേഷിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. ഈ പ്രത്യേക ആരോപണത്തിൽ, എനിക്ക് സത്യം അറിയാമെന്ന് ആണ് ഞാന്‍ കരുതുന്നത്. അദ്ദേഹം പുറത്തുവന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ ഒരിക്കലും മുൻവിധി കൽപ്പിക്കാറില്ല. പക്ഷെ ഈ പ്രത്യേക ആരോപണത്തിൻ്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ്’- മേതിൽ ദേവിക പറഞ്ഞു.
മുകേഷുമായുളള ദാമ്പത്യ ജീവിതം വേർപിരിഞ്ഞുവെങ്കിലും ഇപ്പോഴും അദ്ദേഹവുമായി നല്ല സൗഹൃദമാണ് എനിക്കുള്ളത്. ശത്രുക്കളായി കഴിയേണ്ട സാഹചര്യമില്ല. നിയമപരമായി, ഇനിയും നിരവധി നടപടിക്രമങ്ങൾ ചെയ്യാനുണ്ട്. എന്നാൽ ഒരു ഭാര്യ എന്ന നിലയിൽ ഞാൻ ആ ബന്ധത്തിൽ നിന്ന് പൂർണ്ണമായും പിന്മാറി- മേതിൽ ദേവിക കൂട്ടിച്ചേര്‍ത്തു.
Discussion about this post