ശ്രീനഗർ : ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നുഴഞ്ഞ് കയറ്റ ശ്രമം തർത്ത് സൈന്യം. ഇന്ന് വെളുപ്പിനായിരുന്നു ഭീകരർ നുഴഞ്ഞ് കയറാൻ ശ്രമിച്ചത്. രണ്ട് ഭീകരരെ വധിച്ചു. ആയുധങ്ങളും പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലാണ് സംഭവം. പ്രദേശത്ത് തിരച്ചിൽ തുടരുകരയാണ്.
അതിർത്തി ജില്ലയിലെ നൗഷേര സെക്ടറിൽ ഞായറാഴ്ചയും , തിങ്കളാഴ്ചയും രാത്രിയിൽ സൈന്യം നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷൻ നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ഭീകരരെ വധിച്ച സുരക്ഷാസേന എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇതേ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ഭീകരരുടെ നുഴഞ്ഞുകയറ്റം. സെപ്തംബർ 3 ന് ഒരു സംഘം ഭീകരർ സൈന്യത്തിന് നേരെ ബുള്ളറ്റുകൾ തൊടുത്തുവിട്ടിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
Discussion about this post