കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് തെളിവുകൾ നശിപ്പിക്കുകയാണെന്ന് ആരോപിച്ച് കുടുംബം.
പോലീസ് കുറ്റകൃത്യത്തെ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് പിതാവ് പറഞ്ഞു.
പോലീസും ഭരണകൂടവും സംഭവം മൂടിവയ്ക്കാൻ ശ്രമിക്കുന്നു. എന്തുകൊണ്ടാണ് അവർ എപ്പോഴും തെളിവുകൾ അടിച്ചമർത്താൻ ശ്രമിക്കുന്നത്? ഞങ്ങളുടെ മകളുടെ മുഖം കാണിക്കാൻ അവർ എന്തിനാണ് നാല് മണിക്കൂർ എടുത്തത്? അവർ എന്താണ് മറച്ചുവെച്ചത്? അവർ അവളുടെ മൃതദേഹം സംസ്‌കരിക്കാൻ തിടുക്കം കൂട്ടുകയായിരുന്നു എന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ പറഞ്ഞു. പോലീസും ഭരണകൂടവും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഞങ്ങൾ ഇനി ആരെ സമീപിക്കും എന്നും അവർ ചോദിച്ചു .
സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരെ താൻ എപ്പോഴും പിന്തുണയ്ക്കുമെന്നും മാതാപിതാക്കൾ പറഞ്ഞു. ഒരു പരിഹാരമുണ്ടാകും വരെ ദയവായി എന്നോടൊപ്പം നിൽക്കൂ. ഞങ്ങളുടെ ഹൃദയം ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരോടൊപ്പമാണ്. നിങ്ങളുടെ ശബ്ദം ഞങ്ങളെ ശക്തിപ്പെടുത്തുന്നു. ഈ സംഭവം
ഞങ്ങളുടെ കുടുംബത്തെ തകർത്തു. ‘ഞങ്ങൾക്ക് നീതി വേണം എന്ന് പിതാവ് പറഞ്ഞു.
കൂടാതെ ആർജി കാർ ആശുപത്രിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ തന്റെ മകൾക്ക് അറിയാമായിരുന്നു. അതിനാൽ പ്രതിയായ സഞ്ജയ് റോയിയെ ആരോ തന്റെ മകളെ കൊല്ലാൻ വിന്യസിച്ചതായും അവർ ആരോപിച്ചു.
Discussion about this post