ന്യൂയോർക്ക്: ‘നാശത്തിന്റെ ദൈവം’ എന്ന് വിളിപ്പേരുള്ള അപ്പോഫിസ് ഛിന്നഗ്രഹത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ. അപ്പോഫിസ് ഭൂമിയിൽ പതിക്കാനുള്ള സാധ്യത ശാസ്ത്രജ്ഞർ നേരത്തെ തള്ളിക്കളഞ്ഞിരുന്നെങ്കിലും ഈ അപകടാവസ്ഥയ്ക്കുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ലെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. ഞന്നഗ്രഹത്തിന്റെ കൂട്ടിയിടിക്ക് സാധ്യതയുള്ള ഒരു അവസ്ഥ കണ്ടെത്തിയിരിക്കുകയാണ്
കനേഡിയൻ ജ്യോതിശാസ്ജ്ഞ്രനായ പോൾ വിഗെട്ട്. 2029ൽ ഭൂമിയ്ക്ക് 18,300 മൈലിനടുത്ത് ഛിന്നഗ്രഹം എത്തുമെന്നാണ് കണ്ടെത്തൽ.
അപ്പോഫിസ് ഭൂമിയെ ഇടിക്കാനുള്ള സാധ്യത 2.7 ശതമാനം മാത്രമാണെന്നായിരുന്നു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. എന്നാൽ, ഛിന്നഗ്രഹത്തിന്റെ പാതയിൽ ിതുമായി കൂട്ടിയിടിക്കുന്ന ചെറിയ വസ്തുപോലും അതിന്റെ യാത്രയെ വ്യതിചലിപ്പിച്ചേക്കാം എന്നാണ് പഠനം പറയുന്നത്. മറ്റൊരു ഛിന്നഗ്രഹം അപ്പോഫിസുമായി കൂട്ടിയിടിക്കാനും അത് നിലവിൽ സഞ്ചരിക്കുന്ന പാതയിൽ മാറ്റമുണ്ടാക്കാനുമുള്ള സാധ്യതയാണ് പോൾ വിഗെട്ട് പരിശോധിച്ചത്.
അദ്ദേഹത്തിന്റെ കണ്ടെത്തൽ അനുസരിച്ച് 0.6 മീറ്ററോ രണ്ട് അടി വീതിയോ ഉള്ള ഒരു വസ്തു അപ്പേവഫിസുമായി കൂട്ടിയിടിച്ചേക്കാം. ഈ കൂട്ടിയിടി അപ്പോഫിസിന്റെ പാത വ്യതിചലിപ്പിക്കുന്നതിനുള്ള സാധ്യത 10 ശതമാനം വരെയാണ്. ഇത് ഭൂമിക്ക് ദോഷഗ ചെയ്‌തേക്കുമെന്നും അദ്ദേഹം പറയുന്നു.
99942 അപ്പോഫിസ് അഥവ, നാശത്തിന്റെ ദൈവം 1210 അടി വീതിയുള്ള കൂറ്റൻ ഛിന്നഗ്രഹമാണ്. 2004ൽ ആണ് അപ്പോഫിസിനെ ശാസ്ത്രജ്ഞർ ആദ്യമായി കണ്ടെത്തുന്നത്. 2029 ഏപ്രിൽ 13ന് ഇത് ഭൂമിയ്ക്ക് സമീപത്തിലൂടെ കടന്നുപോകുമെന്നാണ് കണ്ടെത്തൽ. പുരാതന ഈജിപ്ഷ്യൻ പുരാണങ്ങളിലെ രാക്ഷസ സർപ്പത്തിൽ നിന്നുമാണ് ഈ കൂറ്റൻ ഛിന്നഗ്രഹത്തിന് ഈ പേര് ലഭിച്ചത്.
Discussion about this post