മലപ്പുറം: ജില്ലയിൽ നേരിയ ഭൂചലനം. അമരമ്പലം പഞ്ചായത്തിൽ രാവിലെ 10.45ഓടെയാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിന് പിന്നാലെ അധികൃതർ എത്തി പ്രദേശത്ത് പരിശോധന നടത്തി.
15ാം വാർഡിൽ അച്ചാർ കമ്പനി, പന്നിക്കോട് ഭാഗങ്ങളിലായി സ്‌ഫോടനത്തിന് സമാനമായ രീതിയിൽ ഉഗ്രശബ്ദം കേട്ടു. ഇതിന് പിന്നാലെ നേരിയ തോതിൽ ഭൂമി കുലുക്കം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം. 11 ഓളം വീടുകൾ ആയിരുന്നു ഈ ഭാഗത്ത് ഉണ്ടായിരുന്നത്.
സെക്കന്റുകളോളം ഈ കുലുക്കം തുടർന്നു. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. പഞ്ചായത്ത്, വില്ലേജ് അധികൃതരും പൂക്കോട്ടുപാടം പോലീസുമാണ് സ്ഥലത്ത് എത്തി പരിശോധന നടത്തിയത്.
Discussion about this post