എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന്റെ സറ്റിംഗിലാണ് സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
പ്രത്യേക അന്വേഷണ സംഘത്തിന് ഹേമ കമ്മിറ്റി റിപ്പോർട്ടിൻെന്റ പൂർണരൂപം കൈമാറണമെന്നും കോടതി നിർദേശിച്ചു. ഇതിന് ശേഷം മാത്രമേ മുദ്രവച്ച കവിറിലുള്ള റിപ്പോർട്ട് തങ്ങൾ തുറക്കൂവെന്നും കോടതി വ്യക്തമാക്കി. തുടർ നടപടിയെടുത്തോ എന്ന് അടുത്ത സിറ്റിംഗിൽ പരിശോധിക്കും. എസ്‌ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുത്. ഓഡിയോ സന്ദേശങ്ങൾ റിപ്പോർട്ടിന്റെ ഭാഗമാണെങ്കിൽ അതും ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ എന്ത് നടപടിയാണ് സർക്കാറ സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. റപ്പോർട്ടിൽ ആദ്യം പ്രതികരിക്കേണ്ടിയിരുന്നത് സർക്കാാരാണ്. റിപ്പോർട്ട് പ്രസിദ്ധപ്പെടുടത്തണമെന്ന് പറയുന്നില്ല, എന്നാൽ, അപ്പോൾ തന്നെ നടപടി സ്വീകരിക്കാമായിരുന്നില്ലേ..? വർഷങ്ങൾൾക്ക് മുമ്പ് റിപ്പോർട്ട് കയ്യിൽ കിട്ടിയിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല? രഹസ്യാത്മകത എന്നത് ശരി തന്നെയാണ്. എന്നാൽ, സമൂഹത്തിലെ ഇത്രയും പ്രധാനപ്പെട്ട ഒരു പ്രശ്‌നത്തിൽ ഇടപെടേണ്ട ബാധ്യത സർക്കാരിന് ഇല്ലേയെന്നും കോടതി ചോദിച്ചു.
ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‌മേലുള്ള അന്വേഷണം സിബിഐക്ക് കൈമാറുക, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
Discussion about this post