മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്ത് പാർത്തായ എന്ന ഗാനം മലയാളികൾ ആരും തന്നെ മറന്ന് കാണില്ല. ഗാനം മാത്രമല്ല. അതിലെ ശോഭനയുടെ നൃത്തവും. ഇന്നും ഈ ഗാനത്തിന് ചുവട് വയ്ക്കാൻ മറ്റാരും ഇല്ലെന്ന് തന്നെ പറയാം. 31 വർഷങ്ങൾക്ക് ശേഷം ചിത്രം റീ-റീലീസ് ചെയ്തപ്പോൾ ഒരു മുറൈ വന്ത് പാർത്തായ എന്ന ഗാനം തിയേറ്ററുകളിൽ കയ്യടികൾ വാരിക്കൂട്ടി. നർത്തകി കൂടിയായ നായിക ശോഭന തന്നെയായിരുന്നു ഈ നൃത്തരൂപത്തിന്റെ കൊറിയോഗ്രാഫർ.
എന്നാൽ ഇപ്പോഴിതാ ഈ ഗാനത്തിന് പിന്നിലുള്ള കഥകൾ വെളിപ്പെടുത്തിരിക്കുകയാണ് നടി ശോഭന.
തെക്കിനി സ്ഥിതി ചെയ്യുന്ന മാടമ്പിള്ളി തറവാടും, പരിസരങ്ങളും രണ്ട് സ്ഥലങ്ങളിലാണ് ചിത്രീകരിച്ചത്. ഇതിന് വേണ്ടി കേരളവും തമിഴ്‌നാടും ഒരുപോലെ പ്രയോജനപ്പെടുത്തേണ്ടി വന്നു. ചെന്നൈയിലെ ജെമിനി സ്റ്റുഡിയോസ് ഉടമയുടെ സ്വന്തമായിരുന്ന വാസൻ ഹൗസ്, തൃപ്പൂണിത്തുറയിലെ ഹിൽ പാലസ്, പത്മനാഭപുരം കൊട്ടാരം എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.
ഒന്നിലേറെ രാഗങ്ങളും ഈണങ്ങളും സംയോജിപ്പിച്ചു കൊണ്ടാണ് ഒരു മുറൈ വന്ത് പാർത്തായ പിറന്നത്. ഒരു പഴയ രാജഭരണ കാലത്തെ സദസ്സിനു മുന്നിൽ നിന്ന് നൃത്തം ചെയ്യുന്ന നാഗവല്ലിയായി ആടിത്തകർക്കുന്ന ഗംഗ എന്നതാണ് ഈ ഗാനത്തിന്റെ സന്ദർഭം. ഇവിടുന്ന് നേരെ പോകുന്നത് മണിച്ചിത്രത്താളിന്റെ ക്ലൈമാക്‌സിലേക്കും .
സിനിമ പുറത്തിറങ്ങി വർഷങ്ങൾ പിന്നിടുമ്പോഴാണ് ആ സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്നവർക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യം നർത്തകിയായ ശോഭന പുറത്തുവിട്ടത്. നൃത്തം മാത്രമല്ല, ആ നൃത്തം ചെയ്യുന്ന പരിസരവും അതിമനോഹരമാണ്. എന്നാൽ അവിടെ പതിയിരുന്ന ഒരു അപകടമാണ് നടി പറയുന്നത്.
നല്ല തിളക്കമുള്ള, കറുത്ത പ്രതലത്തിലാണ് ശോഭനയും ശ്രീധറും ചുവടുവെച്ചത്. തിളക്കം കിട്ടാൻ എണ്ണ പുരട്ടിയാണ് ക്യാമറയിൽ അത്രയും തിളക്കം വരുത്തിച്ചത്. നർത്തകിയായ ശോഭനയ്ക്കും നർത്തകൻ ശ്രീധറിനും എണ്ണ പുരട്ടിയ നിലത്തു നിന്ന് വേണമായിരുന്നു നൃത്തം ചെയ്തു തീർക്കാൻ. ഏതു നിമിഷം വേണമെങ്കിലും അപകടം പിണയാം എന്ന സാഹചര്യത്തിൽ നിന്ന് കൊണ്ടാണ് ശോഭന, ആ നൃത്തരംഗം പൂർത്തിയാക്കിയത്. ഭയപ്പെട്ടുപോയി എന്ന് ശോഭന പറയുന്നു.
Discussion about this post