പേക്രോം പേക്രോം എന്ന് കരയുന്ന തവളകൾ മാത്രമല്ല നമുക്ക് ചുറ്റും ഉള്ളത്. പേക്രേം പേക്രേം എന്ന് ചിരിക്കുന്ന തവളകളും ഉണ്ട്. ഓസ്‌ട്രേലിയയിലെ മരത്തവളയാണ് ആ ചിരിക്കുന്ന വെറൈറ്റി തവള.
‘ലിറ്റോറിയ റിഡിബുണ്ട’ എന്നാണ് ഇവ അറിയപ്പെടുന്നത്. ചിരിയോട് സാമ്യമുള്ള ഒരു വെറൈറ്റി ശബ്ദമാണ് ഈ തവളകൾ ഉണ്ടാക്കുന്നത്. ഇക്കാരണത്താലാണ് അവയെ ചിരിക്കും തവളകളെന്ന് വിളിക്കുന്നത്. ഇതിന്റെ ശബ്ദം ഗവേഷകർക്ക് ആകർഷകമായ ഒന്നായിരുന്നു. കൂടാതെ ഇവ 2023-ലെ ഓസ്‌ട്രേലിയൻ നാഷ്ണൽ സ്പീഷിസ് സിസ്റ്റിലും ഇവ ഇടം പിടിച്ചിട്ടുണ്ട്.
ഈ കൗതുകം നിറഞ്ഞ കാര്യം ഓസ്‌ട്രേലിയയിലെ പരിസ്ഥിതി മന്ത്രി ടാന്യ പ്ലിബെർസെകാണ് അറിയിച്ചത്.
‘നമ്മുടെ തദ്ദേശീയ ഇനങ്ങളിൽ 70 ശതമാനവും ജീവിവർഗങ്ങൾ ശാസ്ത്രത്തിന് മുന്നിൽ മറഞ്ഞിരിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയയിൽ 150,000 ലധികം തെളിയിക്കപ്പെട്ടുള്ള സ്പീഷിസലുകളാണ് ഉള്ളത്. അവയെ കാറ്റലോഗ് ചെയ്യുന്നതിൽ ടാക്‌സോണമിസ്റ്റുകൾ കാര്യമായ ശ്രമങ്ങളും നടത്തുന്നുണ്ട്. ജീവജാലങ്ങളുടെ ഗവേഷണം തുടരേണ്ടത് വളരെ പ്രധാന്യമുള്ള കാര്യമാണ്. ഓരോ ദിവസവും ശാസ്ത്രത്തിന് പുതിയ ഇനങ്ങളെയാണ് അവർ സമ്മാനിക്കുന്നത്. ടാക്‌സോണമിസ്റ്റുകൾ അവയ്ക്ക് പേരുകളും നിർദ്ദേശിക്കുന്നുണ്ട്.
Discussion about this post