ശ്രീനഗർ: ജമ്മുകശ്മീർ സന്ദർശിക്കാൻ പോലും തനിക്ക് ഭയമായിരുന്നുവെന്ന് മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെ. ഇന്ന് ജമ്മുവിലെ പ്രമുഖടൂറിസ്റ്റ് കേന്ദ്രംകൂടിയായ ലാൽചൗക്ക് സന്ദർശിക്കാൻ ഭയമായിരുന്നുവെന്നാണ് യുപിഎ മന്ത്രിസഭയിലെ കോൺഗ്രസ് നേതാവ് പറയുന്നത്. ഫൈവ് ഡിക്കേഡ്‌സ് ഇൻ പൊളിറ്റിക്‌സ്’ എന്ന തന്റെ ഓർമ്മക്കുറിപ്പിന്റെ പ്രകാശന വേളയിലാണ് ജമ്മുകശ്മീർ സന്ദർശന അനുഭവം പങ്കുവച്ചത്.
താൻ ആഭ്യന്തരമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപ് വിദ്യാഭ്യാസ വിദഗ്ദധനായ വിജയ് ധറിനെ സന്ദർശിച്ചിരുന്നു. അദ്ദേഹമാണ് തന്നോട് ശ്രീനഗറിലെ ലാൽ ചൗക്ക് സന്ദർശിക്കണമെന്നും ആളുകളെ കാണണമെന്നും ദാൽ തടാകത്തിന് ചുറ്റും പോകണമെന്നും നിർദേശിച്ചത്. ഇതുകൊണ്ട് മാത്രമാണ് താൻ അവിടെ പോയത്. എന്നാൽ അദ്ദേഹത്തിന്റെ ആ നിർദ്ദേമാണ് തനിക്ക് ഇത്ര ജനശ്രദ്ധ നൽകിയത്. ഒരു ഭയവുമില്ലാതെ അവിടെ പോകുന്ന ഒരു ആഭ്യന്തരമന്ത്രി താനാണെന്ന് അന്ന് ആളുകൾ കരുതുന്നു. എന്നാൽ അന്ന് ഞാൻ ഭയന്നാണ് പോയത് എന്ന് ആരോടെങ്കിലും പറയാൻ സാധിക്കുമോ- എന്ന് അദ്ദേഹം പറഞ്ഞു.
സുശീൽ കുമാർ ഷിൻഡെയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഭരണത്തിലിരിക്കുമ്പോൾ പോലും രാജ്യത്തിൻ്റെ ആഭ്യന്തരം കയ്യാളുന്ന മന്ത്രിയ്ക്ക് ഇന്ത്യയുടെ ഒരു ഭാഗം സന്ദർശിക്കാൻ പോലും ഭയം തോന്നുന്ന സാഹചര്യം അപമാനകരമാണെന്നാണ് വിമർശനം ഉയരുന്നത്. ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാലെയും സംഭവത്തിൽ പ്രതികരിച്ചു. യുപിഎ കാലഘട്ടത്തിലെ ആഭ്യന്തരമന്ത്രി സുശീൽ ഷിൻഡെ ജമ്മു കശ്മീരിലേക്ക് പോകാൻ ഭയപ്പെട്ടിരുന്നുവെന്ന് സമ്മതിക്കുന്നു. എന്നാൽ കോൺഗ്രസും എൻസിയും ഇപ്പോഴും ആഗ്രഹിക്കുന്നത് ജമ്മു കശ്മീരിനെ പഴയ ഭീകരതയുടെ നാളുകളിലേക്ക് തിരികെ കൊണ്ടുപോകാനാണ് . എന്നാൽ ബിജെപി സർക്കാർ ആഗ്രഹിക്കുന്നത് ജമ്മുവിലേക്ക് പോകാൻ ആർക്കും ഭയം തോന്നരുത് എന്നാണ് എന്ന് ഷെഹ്‌സാദ് പൂനവാല എക്‌സിൽ കുറിച്ചു.
എന്നാൽ രാഹുൽ ഗാന്ധി ജോഡോ യാത്രയിൽ ജമ്മു കശ്മീർ ഈ നിലയിൽ ആക്കിയത് തന്റെ പാർട്ടി എന്നാണ് പറയുന്നത്. എന്നാൽ ജനങ്ങൾക്ക് എല്ലാം അറിയാം എന്നും ഷെഹ്സാദ് പൂനവാല പറഞ്ഞു.
Discussion about this post