അടുക്കളയിലെ പച്ചക്കറികളിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. സംഭവം ഇച്ചിരി ഗ്യാസ് ഉണ്ടാക്കുമെങ്കിലും സാമ്പാറിലെയൊക്കെ പ്രധാനിയായതുകൊണ്ട് തന്നെ ഉരുളക്കിഴങ്ങിന് എന്നും അടുക്കളയിൽ ഒരു സ്ഥാനമുണ്ട്. ഉപ്പേരിയായും മെഴുക്കുവരട്ടിയായും ഇസ്റ്റുവായും നമ്മുടെ കറികൾക്ക് കൂട്ടത്തിൽ ഉരുളക്കിഴങ്ങ് ഇടം പിടിക്കാറുണ്ട്.
സംഭവം തൊലി കളയാൻ കുറച്ച് മെനക്കെടേണ്ടത് കൊണ്ട് തന്നെ ഉരുളക്കിഴങ്ങ് പലരും വേവിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ, ഇത് വലിയൊരു തെറ്റാണെന്നാണ് വിദഗ്ദർ പറയുന്നത്. ഉരുളക്കിഴങ്ങ് വേവിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിന്റെ ഘടന, രുചി, പോഷക മൂല്യം എന്നിവയിൽ മാറ്റം സംഭവിക്കുമെന്ന് ആണ് വിദഗ്ദരുടെ അഭിപ്രായം.
ഫൈബർ, വിറ്റമിൻ സി, വിറ്റമിൻ ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, എന്നിങ്ങനെയുള്ള പോഷകങ്ങളാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ്. എന്നാൽ വേവിച്ച ശേഷം, ഇത് ഫ്രഡ്ജിൽ വക്കുമ്പോൾ അവ തണുക്കുകയും അതിൽ അടങ്ങിയിരിക്കുന്ന അന്നജം ക്രിസ്റ്റൽ രൂപത്തിലായി മാറുകയും ചെയ്യുന്നു. ഇത് ഫ്രിഡ്ജിൽ നിന്നെടുത്ത് വീണ്ടും ചുടാക്കുമ്പോൾ ഇതിന്റെ ഘടനയിൽ മാറ്റം വരുകയും ഇതിന്റെ രുചിയിലും ഗുണത്തിലും മാറ്റം വരുകയും ചെയ്യുന്നു.
വേവിച്ച ഉരുളക്കിഴങ്ങിൽ ധാരാളം വിറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. എന്നാൽ, ഇത് ഫ്രിഡ്ജിൽ വക്കുന്നതോടെ, ഈ പോഷക മൂല്യങ്ങൾ നഷ്ടമാകുന്നു. ഇത് വീണ്ടും ചൂടാക്കുന്നതോടെ, ശരീരത്തിന് ഹാനീകരമായ രാസവസ്തുവായ അക്രിലമൈഡ് രൂപപ്പെടുന്നു. ചൂടാക്കിിയ ഉരുളക്കിഴങ്ങ് ഫ്രഡ്ജിൽ വച്ച് തണുത്തതിന് ശേഷം, വീണ്ടും ചൂടാക്കുന്നതോടെ, അതിൽ കാർസിനോജനുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ശരീരത്തിന് ഏറെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.
Discussion about this post