എറണാകുളം : ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമിച്ച് ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്യുന്ന സോണി ലിവിന്റെ ആദ്യ മലയാളം വെബ് സീരീസ് ‘ജയ് മഹേന്ദ്രൻ’ 2024 ഒക്ടോബർ 11 മുതൽ സ്ട്രീം ചെയ്യാം. സർക്കാർ ഉദ്യോഗത്തിലിരിക്കെ അധികാരവും സ്വാധീനവും ഉപയോഗിച്ച് സകലതും നിയന്ത്രിച്ചിരുന്ന മഹേന്ദ്രനെതിരെ അതേ വ്യവസ്ഥകൾ തന്നെ തിരിയുന്നു. തുടർന്ന് തന്റെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമ്പോൾ, ഈ ദുരിതാവസ്ഥ മറികടക്കുവാനും തിരിച്ചുവരവിനായും ഒരു പദ്ധതി അയാൾ ഉണ്ടാക്കുന്നു!
സീരീസിന്റെ സംവിധായകനായ രാഹുൽ റിജി നായർ തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സുഹാസിനി മണിരത്നം, മിയ, സുരേഷ് കൃഷ്ണ, മാമുക്കോയ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ എന്നിവർക്കൊപ്പം രാഹുൽ റിജി നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മഹേന്ദ്രൻ നേരിടാൻ പോകുന്ന പ്രതിസന്ധികളും അവയുടെ പരിണിതഫലങ്ങളും എന്തായിരിക്കുമെന്നറിയാൻ ‘ജയ് മഹേന്ദ്രൻ’ 2024 ഒക്ടോബർ 11 മുതൽ സോണിലിവിൽ മാത്രം
ട്രെയിലർ: https://www.instagram.com/reel/C_kve7tIR2H/?igsh=aGR1Y2FseXl0dXFy
Discussion about this post