വയനാട്: ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അമ്പലവയൽ സ്വദേശി ജെൻസണിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഈ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. ജീവൻ നിലനിർത്താനാവശ്യമായ എല്ലാ ഉപകരണസഹായവും നൽകുന്നുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതലൊന്നും ചെയ്യാനില്ലെന്നും ഡോക്ടർമാർ അറിയിച്ചു. വയനാട് ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട ചൂരൽമല സ്വദേശി ശ്രുതിയുടെ പ്രതിശ്രുതവരനാണ് ജെൻസൻ.
ഇന്നലെ വൈകീട്ട് കൽപ്പറ്റ വെള്ളാരംകുന്നിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒമ്പതുപേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഉൾപ്പെട്ട ശ്രുതിയയെും ജെൻസണിനെയും കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്ക് പരിക്കേറ്റ ജെൻസണിനെ അടിയന്തരമായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുടുംബത്തോടൊപ്പം കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും.
വയനാട് ഉരുൾപ്പൊട്ടലിൽ ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ,അമ്മ സബിത, അനുജത്തി ശ്രേയ എന്നിവരെ കാണാതായിരുന്നു. ശ്രേയയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ 10 വർഷമായി പ്രണയത്തിലായിരുന്നു ശ്രുതിയും ജെൻസണും. ഡിസംബറിൽ ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനായി നാലരലക്ഷം രൂപയും പതിനഞ്ച് ലക്ഷം രൂപയും സ്വരുക്കൂട്ടിയിരുന്നു. ഇതും ഉരുളെടുത്തു.
Discussion about this post