ധാക്ക: ഹിന്ദുവിരുദ്ധ ഉത്തരവുകളുമായി ബംഗ്ലാദേശ്.ദുർഗാ പൂജാആഘോഷങ്ങളിൽ കടുത്ത നിബന്ധനകൾ ആണ് ബംഗ്ലാദേശ് സർക്കാർ വച്ചിരിക്കുന്നത്. ആസാനും നിസ്‌കാരത്തിനും അഞ്ച് മിനിറ്റ് മുൻപ് ദുർഗ പൂജ ചടങ്ങുകളും ശബ്ദസംവിധാനങ്ങളും നിർത്തിവയ്ക്കാൻ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലായം ആവശ്യപ്പെട്ടു.
ക്രമസമാധാനപരിപാലനത്തിനായാണ് ഹിന്ദുസമൂഹത്തോട് പൂജ നിർത്തിവയ്ക്കാൻ ഉത്തവിട്ടത്.ആസാനും നമസ്‌കാര സമയത്തും അഞ്ച് മിനിറ്റ് മുമ്പും സംഗീതോപകരണങ്ങളും ശബ്ദസംവിധാനങ്ങളും ഓഫ് ചെയ്യണമെന്ന് പൂജാ കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ആലം ചൗധരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ വിഗ്രഹങ്ങൾ നിർമ്മിക്കുന്നത് മുതൽ ഹിന്ദു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് ചൗധരി അവകാശപ്പെട്ടു. പൂജാ മണ്ഡപങ്ങളിൽ 24 മണിക്കൂറും സുരക്ഷ എങ്ങനെ ഉറപ്പാക്കാമെന്ന് ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂജ പന്തലുകളുടെ സുരക്ഷ ഉറപ്പാക്കാൻ വോളന്റിയർമാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post