ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രശ്‌നമാണ് സൗന്ദര്യപരിപാലനം. ആയിരങ്ങളും പതിനായിരങ്ങളുമാണ് സൗന്ദര്യപരിപാലനത്തിനായി ചെലവാക്കേണ്ടി വരുന്നത്. പക്ഷേ പണം എത്ര ചിലവാക്കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്നാണോ പരാതി? എങ്കിൽ കുറച്ച് ഹോം റെമഡീസ് നോക്കാം. വളരെ ചെലവ് കുറച്ച് വീട്ടിൽ നിന്ന് തന്നെ പരീക്ഷിക്കാവുന്ന ഒന്നാണ് ഗോതമ്പ് പൊടി ഉപയോഗിച്ചുള്ള മാസ്‌കുകളും മറ്റും
വൈറ്റമിൻ ഇയുടെയും ആന്റിഓക്‌സിഡന്റിന്റെയും കലവറയാണ് ഗോതമ്പ്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും ധാതുക്കളും ചർമ്മത്തിന് വളരെ നല്ലതാണ്. ചർമ്മത്തിന് എളുപ്പത്തിൽ ഒരു പുതുജീവൻ നൽകാനും ആട്ട ഏറെ സഹായിക്കും. പ്രത്യേകിച്ച് എണ്ണമയമുള്ള ചർമ്മകാർക്ക് വളരെ നല്ലതാണ് ഗോതമ്പ് പൊടി. ചർമ്മത്തിന്റെ തിളക്കവും ഇലാസ്തികയും കൂട്ടുകയും അതുപോലെ കറുത്ത പാടുകൾ മാറ്റാനും ഗോതമ്പ് പൊടി സഹായിക്കും.
ഗോതമ്പ് പൊടി ഉപയോഗിച്ചുള്ള കിടിലൻ മാസ്‌കുകൾ പരിചയപ്പെടാം
അടി കട്ടിയുള്ള പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ കാപ്പിപൊടിയും രണ്ട് ടേബിൾ സ്പൂൺ ആട്ടയും ചേർക്കുക. ഇനി ഇതിൽ അൽപ്പം വെള്ളമൊഴിച്ച് നന്നായി കുറുക്കി എടുക്കുക. നല്ല കട്ടിയായി കഴിയുമ്പോൾ ഇത് പാത്രത്തിൽ നിന്ന് മാറ്റി വയ്ക്കാം. അതിന് ശേഷം ചൂടാറുമ്പോൾ ഇതിലേക്ക് അൽപ്പം തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക. മുഖത്തിടാൻ കഴിയുന്ന വിധത്തിലൊരു പായ്ക്ക് ആകുന്നത് വരെ യോജിപ്പിക്കുക. ഇനി ഇത് മുഖത്തും കഴുത്തിലുമിട്ട് നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്.
ആദ്യം ഒരു പാത്രത്തിൽ ഗോതമ്പ് പൊടി എടുക്കുക. ഇതിലേക്ക് കുറച്ച് ചൂട് പാൽ ഒഴിക്കണം. ശേഷം ഒരു ടീസ്പൂൺ തേനും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഈ മിശ്രിതം തണുക്കാൻ വയ്ക്കണം. തണുത്ത ശേഷം ഇത് മുഖത്ത് പുരട്ടാം. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക. മുഖം തിളങ്ങുന്നത് കാണാൻ കഴിയും.
മറ്റൊന്ന് ഗോതമ്പുപൊടി,ഉരുളക്കിഴങ്ങ് തേൻ,തൈര് എന്നിവ ഓരോ സ്പൂൺ വീതം എടുത്ത് നന്നായി ചേർത്തിളക്കി ഫേസ്പാക്ക് ആയി ഉപയോഗിക്കാം.ഇത് പതുക്കെ സ്‌ക്രബ് ചെയ്ത് മുഖത്തു തന്നെ വച്ച് ഉണങ്ങാൻ അനുവദിയ്ക്കുക. പിന്നീട് ഇത് കഴുകാം.
എണ്ണമയമുള്ള ചർമ്മ പ്രശ്‌നം മറികടക്കാൻ, ഗോതമ്പ് പൊടി വെള്ളത്തിൽ കലർത്തി നേർത്ത പേസ്റ്റ് തയ്യാറാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ട ഉണങ്ങാൻ വിടുക. കൈകൊണ്ട് വൃത്താകൃതിയിൽ തടവി സ്‌ക്രബ് ചെയ്തശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം നന്നായി കഴുകുക.
2 ടീസ്പൂൺ ഗോതമ്പ് പൊടിയിൽ 1 ടീസ്പൂൺ കാപ്പി കലർത്തുക. കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ ടാനിങ്ങിന്റെയും എണ്ണമയമുള്ള ചർമ്മത്തിന്റെയും പ്രശ്നങ്ങൾ ഇല്ലാതാകും.
ഗോതമ്പ് പോലെ വീട്ടിൽ സുലഭമായ ഒന്നാണ് പഞ്ചസാര. പഞ്ചസാര കൊണ്ടുള്ള ബ്യൂട്ടി ടിപ്‌സ് എന്തൊക്കെയാണെന്ന് നോക്കാം.
ഗ്രീൻ ടീ തിളപ്പിച്ച ശേഷം ഇതിൽ പഞ്ചസാര ചേർക്കാം. ഈ മിശ്രിതം മുഖത്തു സ്‌ക്രബ് ശേഷം അൽപം കഴിഞ്ഞ് കഴുകിക്കളയാം.വെളിച്ചെണ്ണയിൽ പഞ്ചസാരത്തരികൾ ചേർത്തു മുഖം സ്‌ക്രബ് ചെയ്യാം. ബദാം ഓയിൽ, ഒലീവ് ഓയിൽ എന്നിവയും വെളിച്ചെണ്ണയ്ക്കു പകരം ഉപയോഗിക്കാം.പാലിൽ അൽപം പഞ്ചസാരയും ചന്ദനപ്പൊടിയും ചേർത്ത് മുഖം സ്‌ക്രബ് ചെയ്യാം. ഇത് മുഖത്തെ മൃതകോശങ്ങൾ ഒഴിവാക്കാൻ സഹായിക്കും.ബദാം പേസ്റ്റിലേക്ക് അൽപം പഞ്ചസാര തരികളും ബദാം ഓയിലും ചേർക്കുക. ഇതുപയോഗിച്ചു മുഖം സ്‌ക്രബ് ചെയ്യുന്നത് ക്ലെൻസറിന്റെ ഗുണം ലഭിക്കാൻ കാരണമാകും.ക്ലെൻസറിൽ അൽപം പഞ്ചസാരത്തരികൾ ചേർത്ത് മുഖം സ്‌ക്രബ് ചെയ്യാം. ആഴ്ചയിലൊരിക്കൽ ഇതു ചെയ്യാം
പഞ്ചസാര അൽപ്പം ചെറുനാരങ്ങ നീരുമായി യോജിപ്പിച്ച ശേഷം മുഖത്ത് തേയ്ക്കുക. നിറംവയ്ക്കാനുള്ള ബ്ലീച്ചിംഗ് ഏജന്റായി ഇത് പ്രവർത്തിക്കും.
Discussion about this post