കൊച്ചി: നിവിൻ പോളിക്കെതിരെ ആരോപണം ഉന്നയിച്ച് മറ്റ് പരാതികളെല്ലാം വ്യാജം എന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നതായി സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ വിമർശനം. പരാതികളെല്ലാം വ്യാജമാണെന്ന് വരുത്തി തീർക്കാനും ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത തകർക്കാനുമാണ് ഈ സംഭവങ്ങളൊക്കെ എന്നാണ് എന്റെ നിഗമനം. കാരണം പരാതിക്കാരിയ്ക്കെതിരെ കഞ്ചാവ് കേസുകൾ അടക്കമുണ്ട്. ഈ പരാതിക്കാരിയുടേത് മാത്രമല്ല, മറ്റ് ചിലരുടെയും ഉദ്ദേശശുദ്ധിയിൽ സംശയമുണ്ട്. നിവിൻ ഇപ്പോൾ വലിയ പ്രൊജക്ടുകൾ ഭാഗമാണ്. ഇത് മുടക്കാനുള്ള ചില വ്യക്തികളുടെ ശ്രമമാണോ ഈ പരാതിയെന്ന് അറിയില്ല. സിനിമാ മേഖലകളിൽ ഇത്തരം ശ്രമങ്ങൾ പതിവാണല്ലോ. അതെക്കുറിച്ചും അന്വേഷണം വേണമെന്ന് ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.
തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി നടൻ നിവിൻപോളി രംഗത്തെത്തിയിരുന്നു. സിനിമയിൽ നിന്നുള്ളവരാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും താരം ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post