സുപ്രീംകോടതിയിൽ ജൂനിയർ കോർട്ട് അറ്റൻഡ് റിക്രൂട്ട്‌മെന്റ്. ആകെ 80 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 12 വരെ ഓൺലൈൻ അപേക്ഷ നൽകാം.എഴുത്ത് പരീക്ഷയുടെയും, പ്രാക്ടിക്കൽ ടെസ്റ്റിന്റെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റായ sci.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ മൂന്ന് ഘട്ടങ്ങളാണ് ഉണ്ടായിരിക്കുക. ആദ്യ പരീക്ഷ 100 മാർക്കിന്റെ എഴുത്തുപരീക്ഷയും തുടർന്ന് 70 മാർക്കിന്റെ പ്രാക്ടിക്കൽ ട്രേഡ് സ്‌കിൽ ടെസ്റ്റും 30 മാർക്കിന്റെ അഭിമുഖവും ആയിരിക്കും. മുഴുവൻ പ്രക്രിയയ്ക്കും 200 മാർക്ക് ആണ് ആകെ ഉണ്ടായിരിക്കുക.
ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകരിച്ച ഏതെങ്കിലും ബോർഡ്/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം പാചകം/പാചക കലകളിൽ കുറഞ്ഞത് ഒരു വർഷത്തെ മുഴുവൻ സമയ ഡിപ്ലോമയും ഉണ്ടായിരിക്കണം. പാചകത്തിലോ പാചക കലയിലോ ഒരു വർഷത്തെ മുഴുവൻ സമയ ഡിപ്ലോമ ഇല്ലാത്ത വിമുക്ത ഭടൻമാർക്ക് ഒരു യോഗ്യതയുള്ള അതോറിറ്റി നൽകുന്ന പാചകത്തിലോ കാറ്ററിങ്ങിലോ ട്രേഡ് അല്ലെങ്കിൽ യോഗ്യത സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അപേക്ഷകർ അപേക്ഷാ ഫീസായി 400 രൂപ അടയ്‌ക്കേണ്ടി വരും, പട്ടികജാതി (എസ്സി)/ പട്ടികവർഗ (എസ്ടി) വിഭാഗങ്ങൾ/ ശാരീരിക വെല്ലുവിളി നേരിടുന്നവർ/ വിമുക്തഭടന്മാർ/ സ്വാതന്ത്ര്യ സമര സേനാനികളുടെ ആശ്രിതർ/ വിധവ/ വിവാഹമോചിതരായ സ്ത്രീകൾ/ പുനർവിവാഹം ചെയ്യാത്തവർ എന്നിവർക്ക് 200 രൂപയാണ് അപേക്ഷ ഫീസ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പേ മാട്രിക്‌സിന്റെ ലെവൽ 3-ൽ അടിസ്ഥാന ശമ്പളമായ 21,700 രൂപയും സാധാരണ അലവൻസുകളും പ്രതീക്ഷിക്കാം. മാത്രമല്ല, എച്ച്ആർഎ ഉൾപ്പെടെ നിലവിലുള്ള അലവൻസുകളുടെ നിരക്ക് അനുസരിച്ച് പ്രതിമാസം 46,210 രൂപയായിരിക്കും ഏകദേശം മൊത്ത ശമ്പളം. പരാമവധി പ്രായപരിധി 18 വയസിനും 27 വയസിനും ഇടയിലായിരിക്കും.
Discussion about this post