തിരുവനന്തപുരം; എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ സർക്കാർ അന്വേഷണം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. എഡിജിപിക്കെതിരെ ഉയർന്നുവന്ന പരാതികളിലെല്ലാം സമഗ്രമായ പരിശോധന നടത്തി തീരുമാനമെടുക്കേണ്ടതാണ്. തെറ്റുചെയ്താൽ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് ജാവദേക്കറെ കണ്ടതിനാലല്ലെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.’ജാവദേക്കറെ കണ്ട വിഷയത്തിലല്ല എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ജയരാജനെ മാറ്റിയതെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.
ആർഎസ്എസ് പ്രധാന സംഘടനയാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്നത് ആർഎസ്എസ് അല്ലേയെന്നും അത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേയെന്നും ടിപി രാമകൃഷ്ണൻ ചോദിച്ചു. ആർഎസ്എസ് നേതൃത്വം നൽകുന്ന സംഘപരിവാർ സംഘടനകളാണെന്നും കോർപ്പറേറ്റുകളും സംഘപരിവാറുകാരും തമ്മിലുള്ള ചേർന്ന് നടത്തുന്ന നയങ്ങൾക്കെതിരെ ഇന്ത്യയിൽ പ്രതികരിക്കുന്ന പാർട്ടിയാണ് സിപിഐഎം എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post