എറണാകുളം: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞ് വീണു മരിച്ചു. ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വിഎസ് രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് (24) മരിച്ചത്. കൊച്ചി എളമക്കരയിലുള്ള ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
വയനാട് സ്വദേശിനിയാണ് അരുന്ധതി. എട്ടുമാസം മുമ്പാണ് വിവാഹം കഴിഞ്ഞ് കൊച്ചിയിലെത്തിയത്. ജിമ്മിലെ ത്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.
Discussion about this post