ബീജിംഗ്: ഓഫീസിനുള്ളിൽ അവിഹിതബന്ധം സ്ഥാപിച്ച് ചുംബിച്ചെന്നാരോപിച്ച് ജോലിയിൽ നിന്നും പിരിച്ചുവിട്ട കമ്പനിക്കെതിരെ നിയമനടപടിയുമായി യുവതിയും യുവാവും. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയിൽ കേസ് ഫയൽ ചെയ്തു. ചൈനയിലെ സിൻചുവാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയ്‌ക്കെതിരെയാണ് കേസ്.
തങ്ങളെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് ഇരുവരും പരാതിയിൽ പറയുന്നു. കമ്പനിയിൽ ഒരേ ഡിപ്പാർട്ട്‌മെന്റിലാണ് ഇരുവരു ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്ത് വച്ച് ഇവർ അടുപ്പത്തിലായി. ഇരുവരും നേരത്തെ വിവാഹിതരായിരുന്നു. യുവാവിന്റെ ഭാര്യ,അവിഹിതബന്ധം സംബന്ധിച്ച ചില ചാറ്റുകൾ പുറത്തുവിട്ടതോടെയാണ് കമ്പനി അവിഹബന്ധത്തെ കുറിച്ച് അറിഞ്ഞത്. താക്കീത് നൽകിയെങ്കിലും ഇരുവരും ബന്ധം തുടരുകയും ഓഫീസിനുള്ളിൽ വച്ച് പരസ്യമായി ചുംബിക്കുകയും ചെയ്തു.
ഇരുവരും തമ്മിലുള്ള ബന്ധം സഹപ്രവർത്തകർക്കിടയിൽ പ്രശ്‌നങ്ങളുണ്ടാക്കുകയും യുവതിയുടെ ഭർത്താവ് ജോലി സ്ഥലത്ത് വന്ന് പ്രശ്‌നമുണ്ടാക്കുന്നതിലേക്കും വഴി വച്ചു. തുടർന്ന് ഏഴ് സഹപ്രവർത്തകർ മാനേജർക്ക് പരാതി നൽകുകയും ഇതിന് പിന്നാലെ പിരിച്ചുവിടുകയുമായിരുന്നു.
പിന്നാലെയാണ് ഇരുവരും നഷ്ടപരിഹാരം ചോദിച്ച് കോടതിയെ സമീപിച്ചത്. മൂന്ന് ലക്ഷത്തോളം രൂപ യുവാവും 27 ലക്ഷം രൂപ യുവതിയും ആവശ്യപ്പെട്ടു. എന്നാൽ കമ്പനിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയതിനാലാണ് പിരിച്ചുവിട്ടതെന്ന് കമ്പനി കോടതിയെ അറിയിച്ചു.
Discussion about this post