വിവാഹം കഴിഞ്ഞവർ ഹണിമൂണിനായി കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളാണ് പ്രധാനമായും തിരഞ്ഞെടുക്കാറുള്ളത്. ഊട്ടി മുതൽ സിംഗപ്പൂർവരെ ഇതിൽ ഉൾപ്പെടുന്നു. ഹണിമൂൺ ആഘോഷം എല്ലായ്‌പ്പോഴും വ്യത്യസ്തമാക്കാനാണ് ആളുകൾ കേരളത്തിന് പുറത്തുള്ള സ്ഥലങ്ങൾ തേടി പോകുന്നത്. എന്നാൽ പലർക്കും ഹണിമൂൺ യാത്ര വിചാരിച്ച സമയത്ത് നടത്താൻ കഴിഞ്ഞുവെന്ന് വരില്ല. വിദേശരാജ്യങ്ങളിലും മറ്റുമാണ് ഹണിമൂൺ പ്ലാൻ ചെയ്യുന്നത് എങ്കിൽ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള നൂലാമാലകളിൽപ്പെട്ട് യാത്ര വൈകിയേക്കും.
എന്നാൽ ഹണിമൂൺ ആഘോഷമാക്കാൻ ഇനി വേറെ എങ്ങോട്ടും പോകണം എന്നില്ല. ഇതിനുള്ള സ്ഥലങ്ങൾ കേരളത്തിൽ തന്നെയുണ്ട്. ഏഴ് റൊമാന്റിക് സ്ഥലങ്ങളാണ് ഹണിമൂണിനായി നിങ്ങളെ മാടിവിളിക്കുന്നത്.
ബേക്കൽ
ഹണിമൂൺ ആഘോഷമാക്കാൻ ഉചിതമായ സ്ഥലമാണ് ബേക്കൽ. കോട്ടയുൾപ്പെടെ നിരവധി സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്. ശാന്തസുന്ദരമായ ഇവിടെ നിരവധി ബീച്ചുകൾ ഉണ്ട്. ഇവിടുത്തെ സൺസൈറ്റും സൺറൈസും കാണാൻ നിരവധി പേരാണ് എത്താറുള്ളത്. നവദമ്പതികൾക്ക് താമ സൗകര്യത്തിനായി നിരവധി റിസോർട്ടുകളും ഇവിടെയുണ്ട്.
അതിരപ്പള്ളി
അതിരപ്പള്ളിയെന്ന് കേൾക്കുമ്പോൾ തന്നെ വെള്ളച്ചാട്ടം ആകും മനസിൽ ഓടിയെത്തുക. നിരവധി സിനിമകൾക്ക് ഇവിടം ലൊക്കേഷൻ ആയിട്ടുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലം ഹണിമൂണിനായി തിരഞ്ഞെടുക്കാം. വെള്ളച്ചാട്ടത്തിന് പുറമേ മഴക്കാടുകളും ഇവിടെയുണ്ട്. റൊമാൻസിനും അതേസമയം റിലാക്‌സേഷനും പറ്റിയ സ്ഥലമാണ് അതിരപ്പള്ളി.
തേക്കടി
പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് തേക്കടി. വൻ മരങ്ങൾ തിങ്ങി നിറഞ്ഞ കാടുകൾ ആണ് ഇവിടുത്തെ പ്രധാന ആകർഷണം. കാടിന്റെ വന്യതയിൽ ഹണിമൂൺ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെയെത്താം. പെരിയാർ നദിയിൽ ബോട്ട് റൈഡ് നടത്താം. കടുവയെയും വന്യമൃഗങ്ങളെയും കണ്ട് മടങ്ങാം.
വർക്കല
വിദേശത്ത് നിന്നും നിരവധി വിനോദ സഞ്ചാരികൾ ഹണിമൂണിനായി എത്തുന്ന സ്ഥലമാണ് വർക്കല. ക്ലിഫ് ഹൗസ്, ബീച്ച്, എന്നിവയാണ് ഇവിടുത്തെ ആകർഷണം. സൂര്യോദയവും അസ്തമയവും കാണാൻ മാത്രം നിരവധി പേരാണ് ഇവിടെ എത്താറുള്ളത്.
വയനാട്
കേരളത്തിലുള്ള ചുരുക്കം പേരെങ്കിലും ഹണിമൂണിനായി വയനാട് തിരഞ്ഞെടുക്കാറുണ്ട്. പ്രകൃതി രമണീയതയാണ് വയനാടിന്റെ പ്രത്യേകത. കണ്ണെത്താ ദൂരത്തോളം നീണ്ട് കിടക്കുന്ന തേയില തോട്ടങ്ങളും കാപ്പി തോട്ടങ്ങളും ആരെയും ആകർഷിക്കുന്നതാണ്. നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്.
ആലപ്പുഴ
ഹൗസ് ബോട്ടിൽ ഹണിമൂൺ ആഘോഷിക്കേണ്ടവർക്ക് നേരെ ആലപ്പുഴയിലേക്ക് വരാം. കായലുകളാൽ സമ്പന്നമാണ് ആലപ്പുഴ. ഹണിമൂണിനായി ഇവിടെയെത്തുന്നവർക്ക് വയറ് നിറയെ മത്സ്യവിഭവങ്ങൾ കൂടി കഴിച്ച് മടങ്ങാം.
മൂന്നാർ
മഞ്ഞ് നിറഞ്ഞ മലകളും കുന്നുകളുമാണ് മൂന്നാറിലെ പ്രത്യേകത. കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന തേയില തോട്ടങ്ങളും പ്രധാന ആകർഷണം ആണ്. നിരവധി റിസോർട്ടുകളാണ് ഇവിടെ താമസത്തിനായി ഉള്ളത്.











Discussion about this post