വയനാട്: ജെൻസന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ ശ്രുതിയുടെ കാലിന്റെ ശസ്ത്രക്രിയ പൂർത്തിയായി. രാവിലെയോടെയാണ് ഒടിഞ്ഞ കാലിൽ ശസ്ത്രക്രിയ നടത്തിയത്. ശ്രുതിയ്‌ക്കൊപ്പം പരിക്കേറ്റ മറ്റുള്ളവരും ആശുപത്രിയിൽ ചികിത്സയിലാണ്.
ശ്രുതിയുടെ ഒടിഞ്ഞ കാലിൽ ഒരു ശസ്ത്രക്രിയ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. നിലവിൽ ശ്രുതിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അതിനാൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ എട്ട് പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേസമയം ജെൻസന്റെ മൃതദേഹം സംസ്‌കരിച്ചു. ഇടവക പള്ളിയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. ചൊവ്വാഴ്ചയായിരുന്നു ജെൻസനും ശ്രുതിയും സുഹൃത്തുക്കളും സഞ്ചരിച്ച വാൻ ബസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇതിൽ ജെൻസന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ബുധനാഴ്ച രാത്രിയോടെ ജെൻസൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Discussion about this post