എറണാകുളം: യുവനടന്മാർക്കെതിരായ നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാമിന്റെ പരാമർശത്തിൽ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ. ഷീലുവിന് എന്താണ് വിഷമം ഉണ്ടായത് എന്ന് അറിയില്ല. ഇതേക്കുറിച്ച് വിളിച്ച് ചോദിക്കാം. സിനിമകളെ മനപ്പൂർവ്വം ആരും തഴയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം.
ഷീലു ചേച്ചിയുടെ ഫേസ്ബുക്ക് പോസ്റ്റ് താനും കണ്ടിരുന്നു. എന്തിനെക്കുറിച്ചാണ് ചേച്ചി പറയുന്നത് എന്ന കാര്യത്തിൽ തനിക്ക് ഇനിയും വ്യക്തതയില്ല. എന്താണ് വിഷമം ഉണ്ടായത് എന്ന് വിളിച്ച് ചോദിക്കാം. ഇത്തരം ഒരു പ്രതികരണം നടത്താൻ എന്തെങ്കിലും കാരണം ഉണ്ടാകും എന്നാണ് താൻ കരുതുന്നത് എന്നും ധ്യാൻ പറഞ്ഞു.
സിനിമകൾ ഓടേണ്ടെന്ന് ആരെങ്കിലും പറയുമോ?. ഓണ ദിവസങ്ങളിൽ ദിലീപേട്ടന്റെയുൾപ്പെടെ സിനിമകൾ റിലീസിന് ഒരുങ്ങുന്നുണ്ട്. സോഫിയ പോളിന്റെ പടത്തിൽ താനും അഭിനയിക്കുന്നുണ്ട്. ഷീലു ചേച്ചി ആരോപണം ഉയർത്തുന്നവർ സിനിമകളെ മനപ്പൂർവ്വം തഴയുമെന്ന് തോന്നുന്നില്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം സിനിമകൾ ഓടി തുടങ്ങുകയാണ്. ഈ ഓണക്കാലത്ത് ഇത് എല്ലാവർക്കും അത്യാവശ്യമുള്ള കാര്യം ആണെന്നും ധ്യാൻ വ്യക്തമാക്കി.
Discussion about this post