ബംഗളൂരു: തന്റെ സ്വകാര്യചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് കന്നഡ യുവനടൻ വരുൺ ആരാധ്യ ഭീഷണിപ്പെടുത്തുന്നുവെന്ന് മുൻ കാമുകിയുടെ ആരോപണം. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറായ വർഷ കാവേരിയാണ് കേസിലെ പരാതിക്കാരി. കാമുകനായിരുന്ന വരുൺ തന്നെ വഞ്ചിച്ചത് പിടികൂടിയപ്പോഴാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് വർഷ നൽകിയ പരാതിയിൽ പറയുന്നു. 2019 മുതൽ വരുണും കാവേരിയും പ്രണയത്തിലായിരുന്നു. 2023ൽ മറ്റൊരു യുവതിയുമൊത്തുള്ള വരുണിന്റെ സ്വകാര്യ ദൃശ്യങ്ങൾ കാവേരി കണ്ടതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം തകർന്നത്. എന്നാൽ വരുൺ പിന്നെയും കാവേരിയെ പിന്തുടരുകയായിരുന്നു.
എന്നാൽ ബന്ധത്തിന് താത്പര്യമില്ലെന്ന് വർഷ തീർത്തു പറഞ്ഞു.ഇതിന് പിന്നാലെയാണ് നടൻ ഭീഷണി ആരംഭിച്ചത്.കൊലപാതക ഭീഷണിയടക്കം നേരിട്ടതോടെ വർഷ കാര്യങ്ങൾ പുറത്തുപറഞ്ഞിരുന്നില്ല. ഇതിനിടെ വീഡിയോയും ചിത്രങ്ങളും വർഷയ്ക്ക് അയച്ചു നൽകുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. വേറെ ആരെയെങ്കിലും വിവാഹം ചെയ്താൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.
Discussion about this post