മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. എല്ലാ വിഷയങ്ങളിലും മഞ്ജു അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ അഭിപ്രായങ്ങൾ ഡിപ്ലോമാറ്റിക് ആണെന്നാണ് പലരുടെയും പക്ഷം. എന്നാൽ അത് അങ്ങനെ അല്ല എന്നാണ് ശോഭന പറയുന്നത്.
രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ്, മധുരം ശോഭനം എന്ന ഷോയിൽ വച്ചാണ് ശോഭന മഞ്ജുവിനെ കുറിച്ച് സംസാരിച്ചത്. എന്നാൽ ഇപ്പോൾ മഞ്ജു ഡിപ്ലോമാറ്റിക് ആണ് എന്ന വിവാദം ഉയരുന്ന പശ്ചാത്തലത്തിലാണ് പഴയ വീഡിയോ മഞ്ജുവിന്റെ ഫാൻസ് പേജുകളിലൂടെ വൈറലാവുന്നത്.
നമുക്ക് ഇതൊരു ലെജന്റ് ആണ് എന്ന് ശോഭന പറയുമ്പോൾ, തന്നെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് ആദ്യം മഞ്ജു വാര്യർക്ക് മനസ്സിലായില്ല. പിന്നീട് പേര് പറഞ്ഞപ്പോൾ മഞ്ജു ശരിക്കും ഞെട്ടി, ശോഭനയുടെ തോളിൽ ചേർന്ന് നിൽക്കുകയായിരുന്നു. എനിക്കിവരോട് ഭയങ്കര ബഹുമാനമാണ്, എപ്പോഴും ഞാനത് പറയാറുണ്ട്. ഇതൊരു മ്യൂച്വൽ അഡ്മിറേഷൻ ക്ലബ്ബ് -അങ്ങനെ ഒന്നുമല്ല. ഇവിടെ മഞ്ജു ജിയ്ക്കൊപ്പം നിൽക്കുന്ന സമയം ദ ബെസ്റ്റ് ആണ്- ശോഭന അന്ന് പറഞ്ഞു.
മഞ്ജു വാര്യരെ കുറിച്ച് പറയുകയാണെങ്കിൽ, അവർ ശരിക്കും ഒറിജിനൽ ആണ്. നിങ്ങൾക്ക് മഞ്ജു പറയുന്നത് ഡിപ്ലോമാറ്റിക് ആയി തോന്നാം. പക്ഷേ അവർ വളരെ ജെനുവിൻ ആയിട്ടുള്ള വ്യക്തിയാണ്. അത് മാത്രമല്ല, ഒരുപാട് ഹാർഡ് വർക്ക് ചെയ്യും എന്നും ശോഭന കൂട്ടിച്ചേർത്തു.
Discussion about this post