കോഴിക്കോട്: ഷെയ്ൻ നിഗത്തിന്റെ സിനിമാ ഷൂട്ടിംഗ് സെറ്റിൽ ഗുണ്ടാ ആക്രമണം. പ്രൊഡക്ഷൻ കൺട്രോളർ ടി.ടി ജിബുവിന് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ജിബിൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് പരാതിയിൽ പറയുന്നത്. ഇക്രാ ഹോസ്പ്പിറ്റലിന് സമീപം ആണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. സിനിമാ സെറ്റിൽ എത്തിയ അഞ്ചംഗ സംഘം ജിബുവിനെ പുറത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ആക്രമണം നടത്തുകയായിരുന്നു. വിവിധ ആയുധങ്ങൾ കൊണ്ടാണ് ആക്രമണം ഉണ്ടായത് എന്നും ജിബു പറയുന്നു.
പരിക്കുകളോടെ ജിബിൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ പരാതിയിൽ നടക്കാവ് പോലീസ് കേസ് എടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് ജിബിൻ പറഞ്ഞു.
Discussion about this post