ഇന്നത്തെ കാലത്ത് പണം അയക്കാനും സ്വീകരിക്കാനുമായി നാം യുപിഐ പേയ്‌മെന്റ് രീതികളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. പണമോ, കാർഡോ കയ്യിൽ സൂക്ഷിക്കേണ്ട എന്നതും വളരെ വേഗം എവിടെ നിന്നും പണം അയക്കാം എന്നതുമാണ് ഈ രീതിയെ പ്രിയപ്പെട്ടതാക്കുന്നത്. വലിയ സ്വീകാര്യതയുള്ളതുകൊണ്ട് തന്നെ യുപിഐ പേയ്‌മെന്റുകൾ നടത്തുന്നതിനായി നിരവധി ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ നിരവധി ആപ്പുകളും ഇന്ന് നിലവിലുണ്ട്.
യുപിഐ പേയ്‌മെന്റുകൾ ഉപയോഗിക്കുന്നതിനിടെ ആളുമായി കാശ് അയക്കാത്ത ഒരാളും ഉണ്ടാകാറില്ല. ഈ സാഹചര്യത്തിൽ ഇത് എങ്ങിനെ റീ ഫണ്ടായി ലഭിക്കും എന്നതിനെക്കുറിച്ച് ആർക്കും വലിയ ധാരണയുണ്ടാകില്ല. എന്നാൽ ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ അത് എങ്ങിനെ നേരിടണമെന്ന് റിസർവ്വ് ബാങ്ക് നിർദ്ദേശിക്കുന്നുണ്ട്.
പണം ആള് മാറി അക്കൗണ്ടിലേക്ക് അയച്ചു കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ ആപ്പ് കസ്റ്റമർ സപ്പോർട്ടിന്റെ സഹായം തേടാം. കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് റീ ഫണ്ടിന് ആവശ്യപ്പെടാം. എല്ലാ ആപ്പുകളും കസ്റ്റമർ സപ്പോർട്ട് സിസ്റ്റം പ്രൊവൈഡ് ചെയ്യുന്നുണ്ട്.
ആപ്പിന്റെ കസ്റ്റമർ സപ്പോർട്ടിൽ നിന്നും സഹായം ലഭിച്ചില്ല എങ്കിൽ അടുത്തതായി എൻസിപിഐ പോർട്ടലിൽ പരാതി അറിയിക്കാം. npci.org.in എന്ന വെബ്‌സൈറ്റ് വഴിയാണ് പരാതി അറിയിക്കേണ്ടത്. എൻപിസിഐയിൽ പരാതി നൽകിയിട്ടും നിങ്ങൾക്ക് റീ ഫണ്ട് ലഭിച്ചില്ലാ എങ്കിൽ ബാങ്കിനെ സമീപിക്കാം.
മേൽപ്പറഞ്ഞ മൂന്ന് മാർഗ്ഗങ്ങൾ കൊണ്ടും നിങ്ങൾക്ക് പണം തിരികെ ലഭിച്ചില്ലാ എങ്കിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ സഹായം തേടാം. 30 ദിവസത്തിന് ശേഷമാണ് ഓംബുഡ്‌സ്മാന്റെ സഹായം തേടേണ്ടത്. ഓഫീസിലേക്ക് ഇ- മെയിൽ വഴിയോ, പോസ്റ്റ് വഴിയോ പരാതി സമർപ്പിക്കാവുന്നതാണ്.
Discussion about this post