തൃശ്ശൂർ: സനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ മാക്ടയ്‌ക്കെതിരെ പരാതിയുമായി സംവിധായകൻ അമ്പിളി. സംവിധായകൻ ജി എസ് വിജയന്റെ നേതൃത്വത്തിലുള്ള സംഘം അതി ക്രൂരമായി മർദ്ദിച്ചതായി അമ്പിളി പറഞ്ഞു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കാനാണ് അമ്പിളിയുടെ തീരുമാനം.
ദിവസങ്ങൾക്ക് മുൻപ് ടൗൺഹാളിന് മുൻപിൽ വച്ചായിരുന്നു മർദ്ദനം എന്നാണ് അദ്ദേഹം പരാതിയിൽ പറയുന്നത്. ഇവിടെ വച്ച മാക്ടയുടെ 30ാം വാർഷികത്തിന്റെ ഭാഗമായി ലൈവ് ചിത്രം വര സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ആയിരുന്നു മർദ്ദനം. ചിത്രം വരയിൽ താനും പങ്കുചേർന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അനുകൂലിച്ചുകൊണ്ടുള്ളതായിരുന്നു തന്റെ ചിത്രം. എന്നാൽ ഇത് കണ്ട വിജയനും സംഘവും മർദ്ദിക്കുകയായിരുന്നുവെന്നും അമ്പിളി വ്യക്തമാക്കുന്നുണ്ട്.
താൻ വരച്ച ചിത്രം വിജയൻ വലിച്ചെറിഞ്ഞു. ഈ സമയം ചാനലുകാർ അവിടെയുണ്ടായിരുന്നു. താഴെ വീണ തന്റെ ചിത്രം വിജയനും സംഘവും ചേർന്ന് ചവിട്ടിമെതിച്ചു. തന്റെ ചിത്രത്തിന്റെ സമീപം ശ്രീകുമാരൻ തമ്പിയുടെ ചിത്രവും വച്ചിരുന്നു. ഇതും നശിപ്പിച്ചു. തന്നെ തല്ലുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അഞ്ച് തലമുറയെ പച്ചത്തെറി വിളിച്ചുവെന്നും അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നു.
Discussion about this post