ഇന്നത്തെ കാലത്ത് ഏത് പ്രായക്കാരും നേരിടുന്ന വലിയൊരു പ്രശ്‌നമാണ് നര. പല പരീക്ഷണങ്ങൾ നടത്തി മടുത്ത് ഒടുവിൽ കെമിക്കൽ ഡൈ ആശ്രയിക്കുന്നവരാണ് എല്ലാവരും. എന്നാൽ, ഇതാണെങ്കിൽ മുടിയുടെ ആരോഗ്യം മോശമാക്കുകയും മുടികൊഴിച്ചിൽ കൂട്ടുകയും ചെയ്യുന്നു.
ഇപ്പോഴത്തെ ജീവിത ശൈലിയും ടെൻഷനും കഴിക്കുന്ന ഭക്ഷണങ്ങളുമെല്ലാം മുടി നരക്കാൻ ഒരു കാരണമാണ്്. മുടി നരച്ച് ഒടുവിൽ തല മുഴുവൻ പഞ്ഞി പോലെയാകുമെന്നതും അടുത്ത ആശങ്കക്ക് കാരണമാകുന്നു.
എന്നാൽ, മുടിയുടെ നര മാറ്റാൻ കെമിക്കൽ ഡൈ ഉപയോഗിച്ച് ഇനി മുടിയുടെ ആരോഗ്യവും കളയണ്ട, പണവും കളയണ്ട. വീട്ടിൽ തന്നെയുള്ള ചില നുറുങ്ങ് വിദ്യകൾ കൊണ്ട് നര മാറ്റാം. ഇതിനൊരു എണ്ണയുണ്ട്. എന്താണെന്നല്ലേ… മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിന് മികച്ച ഒരു പരിഹാരമാണ് ബദാം ഓയിൽ. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റമിൻ ഇ മുടിക്ക് വളരെയധികം ഗുണപ്രദമാണ്. ബദാം ഓയിൽ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും അകാലനര ഇല്ലാതാക്കുകയും ചെയ്യുന്നു.
മുടിയുടെ നര മാറ്റാൻ ആദ്യം രാത്രിയിൽ അൽപ്പം ഹെർബൽ ഹെന്ന വെള്ളത്തിൽ മികസ് ചെയ്തു വക്കുക. പിറ്റേ ദിവസം, ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ബദാം ഓയിലും മണത്തിന് അൽപ്പം ലാവൻഡർ എസൻഷ്യൽ ഓയിലും ചേർക്കുക. ഇത് മിക്‌സ് ചെയ്ത് പത്ത് മിനിറ്റ് നേരം വക്കുക. ഇനി ഇത് തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഒരു മണിക്കൂർ കഴിഞ്ഞ് തല കഴുകാവുന്നതാണ്.
Discussion about this post