പാലക്കാട്: കഞ്ചിക്കോട് ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മദ്ധ്യവയസ്‌കന് ദാരുണാന്ത്യം. ആലാമകം സ്വദേശി ബി സുരേഷ് ആണ് മരിച്ചത്. ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിട്ട ഇഡ്ഡലി തീറ്റ മത്സരത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്.
നാട്ടുകാർ ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്കിടെ ആയിരുന്നു സംഭവം. മത്സരത്തിൽ ഇഡ്ഡലി വിഴുങ്ങുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുരേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post